GLOBAL International

ഇന്തോനേഷ്യയില്‍ അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചു; 800ഓളം പേരെ ഒഴിപ്പിച്ചു

  • 17th April 2024
  • 0 Comments

ജകാര്‍ത്ത: ഇന്തോനേഷ്യയില്‍ റുവാങ് അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് വടക്കന്‍ സുലവേസി പ്രവിശ്യയിലെ 800ഓളം പേരെ ഒഴിപ്പിച്ചു. റുവാങ് ദ്വീപില്‍ സ്ഥിതി ചെയ്യുന്ന അഗ്‌നിപര്‍വതം ചൊവ്വാഴ്ച മുതല്‍ മൂന്നിലേറെ തവണ പൊട്ടിത്തെറിച്ചു. ഇതേതുടര്‍ന്ന് ജാഗ്രതാ നിര്‍ദേശം നല്‍കി അധികൃതര്‍. രാജ്യത്ത് സമീപകാലത്തുണ്ടായ ഭൂകമ്പങ്ങളാണ് പൊട്ടിത്തെറിക്ക് കാരണമെന്നും തുടര്‍ന്നും സ്ഫോടനത്തിനുള്ള സാധ്യതയുള്ളതിനാല്‍ എത്രയും വേഗം ദ്വീപ് നിവാസികള്‍ സ്ഥലം ഒഴിയണമെന്നും അധികൃതര്‍ അറിയിച്ചു. പര്‍വതത്തില്‍ നിന്ന് നാല് കിലോമീറ്റര്‍ പരിധിയിലുള്ള എല്ലാ പ്രവര്‍ത്തനങ്ങളും വിലക്കി. 838 പേരാണ് ദ്വീപിലെ ആകെയുള്ള […]

International News

അവിവാഹിതർ ഒരുമിച്ച് താമസിക്കുന്നതും,വിവാഹപൂർവ ലൈം​ഗികതയും നിരോധിച്ച് നിയമം പാസാക്കി ഇന്തോനേഷ്യ,

  • 6th December 2022
  • 0 Comments

വിവാഹപൂർവ ലൈംഗികബന്ധവും അവിവാഹിതർ ഒരുമിച്ച് താമസിക്കുന്നതും നിരോധിച്ച് ഇന്തോനേഷ്യ.ഇതുമായി ബന്ധപ്പെട്ട് നിയമം പാസാക്കി ഇന്തോനേഷ്യൻ സർക്കാർ,നിയമം ലംഘിക്കുന്നവർക്ക് വ്യഭിചാരക്കുറ്റത്തിന് ഒരുവർഷം വരെ തടവുശിക്ഷ ലഭിക്കും. സ്വദേശികൾക്കും രാജ്യത്തെത്തുന്ന വിദേശികൾക്കും നിയമം ബാധകമാണ്. ഏകപക്ഷീയമായാണ് പാർലമെന്റ് നിയമം പാസാക്കിയത്.പ്രസിഡന്റിനെയോ സർക്കാർ സ്ഥാപനങ്ങളെയോ അപമാനിക്കുകയോ ഇന്തോനേഷ്യൻ മൂല്യത്തിന് വിരുദ്ധമായ അഭിപ്രായം പ്രകടിപ്പിക്കുകയോ ചെയ്യുന്നതും പുതിയ ക്രിമിനൽ ചട്ടപ്രകാരം കുറ്റകരമാണ്. രാജ്യത്തിന്റെ പ്രസിഡന്റിനെ അപമാനിക്കുന്നത് മൂന്നുവർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.വ്യഭിചാരം ആരോപിക്കപ്പെടുന്ന വ്യക്തിയുടെ ഭർത്താവിൽ […]

International News

13 വിദ്യാർത്ഥികളെ ബലാത്സം​ഗം ചെയ്തു,9 കുഞ്ഞുങ്ങളും ജനിച്ചു ഇന്തോനേഷ്യയിലെ ഇസ്ലാമിക് സ്കൂൾ അധ്യാപകന് വധശിക്ഷ

  • 5th April 2022
  • 0 Comments

ഇന്തോനേഷ്യയിലെ ഇസ്ലാമിക് സ്കൂളിൽ 13 വിദ്യാർത്ഥികളെ ബലാത്സം​ഗം ചെയ്ത കേസിൽ ഇന്തോനേഷ്യൻ കോടതി അധ്യാപകന് വധശിക്ഷ . ഇസ്‌ലാമിക് റെസിഡന്‍ഷ്യല്‍ സ്‌കൂളിന്റെ സ്ഥാപകനും ഉടമയും അധ്യാപകനുമായ മുപ്പത്താറുകാരൻ ഹെറി വിരാവനെയാണ് വധശിക്ഷക്ക് വിധിച്ചത്.അധ്യാപകൻ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയുമായി ഒരു വിദ്യാർഥിനിയുടെ കുടുംബം പൊലീസിനെ സമീപിച്ചതോടെയാണ് സംഭവങ്ങളുടെ ചുരുളഴിഞ്ഞത് ഫെബ്രുവരിയിൽ ബന്ദൂങ് നഗരത്തിലെ കോടതി അധ്യാപകനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.2016 മുതല്‍ 2021 വരെയാണ് മതപഠനത്തിന്റെ മറവില്‍ ഇയാള്‍ 13 പെണ്‍കുട്ടികളെ ക്രൂരമായി ബലാല്‍സംഗം ചെയ്തത്. ഇവരില്‍ എട്ടു […]

International News

ഇന്തോനേഷ്യയിൽ ഭൂചലനം; സുനാമി മുന്നറിയിപ്പ്

  • 14th December 2021
  • 0 Comments

ഇന്തോനേഷ്യയിൽ റിക്ടര്‍ സ്കെയിലിൽ 7.7 രേഖപ്പെടുത്തിയ വൻ ഭൂചലനം. ഫ്ലോറസ് സീ പ്രദേശത്താണ് ഭൂചലനമുണ്ടായത്. ഭൂകമ്പത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.പ്രാദേശക സമയം പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു ചലനം അനുഭവപ്പെട്ടത്. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

error: Protected Content !!