യൂണിയൻ ഭാരവാഹികൾ ആയാൽ എന്തോ ആയെന്നുള്ള തോന്നൽ ആർക്കും ഉണ്ടാകരുത്;എസ് എഫ് ഐയെ പരോക്ഷമായി വിമർശിച്ച് മുഹമ്മദ് റിയാസ്
എസ് എഫ് ഐക്കെതിരെ പരോക്ഷ വിമർശനവുമായി മുഹമ്മദ് റിയാസ്. വളരും തോറും പിടിപെടാൻ സാധ്യതയുള്ള തെറ്റായ പ്രവണതകൾ ഇല്ലാതാക്കണമെന്നും യുണിയൻ ഭാരവാഹികളായാൽ എന്തോ ആയെന്നുള്ള തോന്നൽ ആർക്കും ഉണ്ടാകരുതെന്നും , താൻ പ്രമാണിത്വവും, അഹങ്കാരവും ഉണ്ടാകരുതെന്നും കാലിക്കറ്റ് സർവകലാശാലക്ക് കീഴിൽ യൂണിയൻ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടവർക്കുള്ള സ്വീകരണം ഉദ്ഘാടനം ചെയ്ത് സംസാരിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. . സ്ഥാനങ്ങൾ ലഭിക്കുമ്പോൾ അത് ചുമതലയായി കാണണം .സംഘടന ചുമതലപ്പെടുത്തിയതാണ് എന്ന ബോധം ഉണ്ടാകണം. ലഭിക്കുന്ന സ്ഥാനങ്ങൾ ഒന്നും സ്ഥായിയല്ല എന്നാണ് ആദ്യം […]
