Kerala News

ഇന്‍ഡിഗോ എയര്‍ലൈന്‍സ് ഖേദം പ്രകടിപ്പിച്ചു;തന്റെ നിലപാട് മയപ്പെടുത്തുന്നതിനായി നിരന്തരം വിളിക്കുന്നു

  • 4th March 2023
  • 0 Comments

ഇന്‍ഡിഗോ എയര്‍ലൈന്‍സ് അധികൃതര്‍ തന്നോട് ഖേദം പ്രകടിപ്പിച്ചെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍.തന്റെ നിലപാട് മയപ്പെടുത്തുന്നതിനായി ഇന്‍ഡിഗോ നിരന്തരം ആവശ്യപ്പെടുന്നുണ്ടെന്നുണ്ട്,ചീഫ് മാനേജര്‍ വിളിച്ചിരുന്നു. ആവശ്യങ്ങള്‍ രേഖാമൂലം അറിയിക്കട്ടേയെന്നും തന്റെ നിലപാട് അപ്പോള്‍ പറയാമെന്നും ഇ പി ജയരാജന്‍ പറഞ്ഞു. ഇന്‍ഡിഗോ അത്തരത്തില്‍ നിലപാട് എടുക്കാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.’പ്രശ്‌നത്തില്‍ ഞാന്‍ എന്റെ നിലപാട് വ്യക്തമാക്കി. അവര്‍ക്ക് ചിന്തിക്കാനുള്ള സമയം ലഭിച്ചു. നല്ല നിലയിലാണ് അവരുടെ ഇപ്പോഴത്തെ സമീപനം’ ജയരാജന്‍ പറഞ്ഞു.കഴിഞ്ഞ ജൂണ്‍ മാസമാണ് ഇന്‍ഡിഗോ ഇ പി ജയരാജന് […]

National

ഇൻഡിഗോ വിമാനത്തിൽ മദ്യപ സംഘത്തിന്റെ അതിക്രമം; 2 പേർ പിടിയിൽ

  • 9th January 2023
  • 0 Comments

ദില്ലി : എയർ ഇന്ത്യാ വിമാനത്തിൽ വയോധികയ്ക്ക് നേരെ യാത്രക്കാരൻ മൂത്രമൊഴിച്ച സംഭവത്തിന് പിന്നാലെ, ഇൻഡിഗോ വിമാനത്തിലും യാത്രക്കാർക്ക് നേരെ മദ്യപ സംഘത്തിന്റെ അതിക്രമം. ദില്ലി-പാറ്റ്ന ഇൻഡിഗോ വിമാനത്തിൽ ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. മദ്യപിച്ച മൂന്നംഗ യാത്രാസംഘം വിമാനത്തിൽവെച്ച് അപമര്യാദയായി പെരുമാറുകയായിരുന്നു. മദ്യപിച്ച ശേഷം വിമാനത്തിൽ കയറിയ സംഘം ആദ്യം ബഹളം വെക്കാൻ തുടങ്ങി. യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യമുണ്ടായതോടെ എയർഹോസ്റ്റസ് ഇടപെട്ടു. എന്നാൽ സംഘം എയർഹോഴ്സിന് നേരെയും അതിക്രമം തുടർന്നു. പറ്റ്നയിലെത്തിയ ഉടനെ സംഘത്തിലെ രണ്ട് പേരെ […]

National News

മൊബൈലിൽ സംശയകരമായ സന്ദേശം;കണ്ടത് സഹയാത്രിക വിമാനം ആറ് മണിക്കൂര്‍ വൈകി

  • 15th August 2022
  • 0 Comments

സഹയാത്രികന്റെ മൊബൈലിൽ വന്ന സംശയകരമായ സന്ദേശത്തെത്തുടർന്ന് മംഗളൂരു – മുംബൈ വിമാനം ആറു മണിക്കൂർ വൈകി.ഞായറാഴ്ച മംഗളൂരു വിമാനത്താവളത്തില്‍ വെച്ചാണ് സംഭവം നടന്നത്. ഞായർ രാത്രി മുംബൈയിൽനിന്നു മംഗളൂരുവിലേക്കു പറക്കാനൊരുങ്ങിയ ഇൻഡിഗോ വിമാനത്തിലാണു നാടകീയ സംഭവങ്ങൾ.സഹയാത്രികന്റെ മൊബൈലിൽ വന്ന സന്ദേശത്തെക്കുറിച്ചുള്ള യുവതിയുടെ പരാതിയാണു വിമാനം വൈകാൻ ഇടയാക്കിയത്. മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോകേണ്ടിയിരുന്ന തന്റെ വനിതാ സുഹൃത്തുമായി തിരക്കിട്ട വാട്‌സാപ്പ് ചാറ്റിങിലായിരുന്നു യുവാവ്. ചാറ്റിങ്ങിനിടെ യുവതി നിങ്ങളൊരു ‘ബോംബര്‍ ആണ്’ എന്ന് വനിതാ സുഹൃത്ത് യുവാവിന്റെ ഫോണിലേക്ക് […]

National News

ഇന്‍ഡിഗോ വിമാനത്തിന് നേരെ പാഞ്ഞടുത്ത് സ്വിഫ്റ്റ് കാര്‍, അപകടം ഒഴിവായത് തലനാരിഴക്ക്

  • 2nd August 2022
  • 0 Comments

ഇന്‍ഡിഗോ വിമാനത്തിന് നേരെ പാഞ്ഞടുത്ത് ഗോ-ഫസ്റ്റ് എയര്‍ലൈനിന്റെ കാര്‍. ഡല്‍ഹി വിമാനത്താവളത്തിനുള്ളിലായിരുന്നു അസാധാരണമായ സംഭവം നടന്നത്. ഇന്ന് രാവിലെ പാട്‌നയിലേക്ക് പുറപ്പെടാന്‍ വിമാനം തയ്യാറെടുക്കുന്നതിനിടെയാണ് ഗോ ഫസ്റ്റ് എയര്‍ലൈനിന്റെ കാര്‍ വന്നത്. വിമാനത്തിന്റെ മുന്‍ഭാഗത്തെ വീലുമായി കൂട്ടിയിടിക്കാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഇന്‍ഡിഗോയുടെ എ 320 നിയോ വിമാനത്തിനടിയില്‍ കാര്‍ അകപ്പെടുന്ന ദൃശ്യങ്ങളും ഇതിനിടെ പുറത്തുവന്നു. ഡല്‍ഹി എയര്‍പോര്‍ട്ടിലെ ടി2 ടെര്‍മിനലിലായിരുന്നു സംഭവമുണ്ടായത്. സംഭവത്തെക്കുറിച്ച് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷിക്കും. അതേസമയം കാര്‍ ഡ്രൈവര്‍ […]

Kerala News

ലോകത്തിന് മുകളിലൂടെ ഉയര്‍ന്നു പറക്കുക;ഇൻഡിഗോയുടെ പുതിയ പോസ്റ്റ്,ട്രെയിനിൽ പോയ പോസ്റ്റ് ജയരാജനുള്ള ട്രോളോ?

  • 19th July 2022
  • 0 Comments

ഇൻഡി​ഗോ ബഹിഷ്ക്കരിക്കുമെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ വ്യക്തമാക്കിയ പശ്ചാത്തലത്തിൽ തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ പുതിയ ചിത്രം പങ്കുവെച്ച് വിമാനക്കമ്പനി. റെയില്‍ വേ ട്രാക്കിന് മുകളില്‍ പറക്കുന്ന ഇന്‍ഡിഗോ വിമാനത്തിന്റെ ചിത്രമാണ് കമ്പനി പങ്കുവെച്ചിരിക്കുന്നത്. ലോകത്തിന് മുകളിലങ്ങനെ പറക്കുക എന്ന ക്യാപ്ഷനോട് കൂടിയാണ് ചിത്രം പങ്കുവെച്ചത്.ലെറ്റ്‌സ് ഇന്‍ഡിഗോ, ബി അറ്റ് ദി വ്യൂ, പ്ലെയ്ന്‍ സ്‌പോട്ടിംഗ് എന്നിങ്ങനെ ഹാഷ്ടാഗുകളും ചിത്രത്തിനൊപ്പമുണ്ട്. ഇൻഡി​ഗോ എയർലൈൻസിന്റെ ഒഫീഷ്യൽ ഫെയ്സ്ബുക്ക്പേജിൽ വന്ന ഈ പുതിയ പോസ്റ്റിന് താഴെ ട്രോൾ കമന്റുകളുമായി മലയാളികളും […]

Kerala News

ട്രോള്‍ ഇറക്കുന്നത് ഭ്രാന്തന്മാര്‍; ഇന്‍ഡിഗോയ്ക്കെതിരായ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ഇ.പി.ജയരാജന്‍

  • 19th July 2022
  • 0 Comments

യാത്രാനിരോധനം ഏര്‍പ്പെടുത്തിയ ഇന്‍ഡിഗോയുടെ തീരുമാനം തെറ്റന്ന് ആവര്‍ത്തിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. തിരുത്താന്‍ ആവശ്യപ്പെട്ട് ഇന്‍ഡിഗോയ്ക്ക് കത്തയച്ചതായും ഡല്‍ഹിയിലെ ചില കോണ്‍ഗ്രസ് എംപിമാര്‍ കത്തയച്ചതിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുത്തതാണ് അവര്‍ക്ക് പറ്റിയ തെറ്റെന്നും ജയരാജന്‍ കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. തനിക്കെതിരെ ട്രോള്‍ ഇറക്കുന്നവര്‍ ഭ്രാന്തന്മാരാണെന്നും ഇ.പി.ജയരാജന്‍ പറഞ്ഞു. ‘ മുഖ്യമന്ത്രിക്കെതിരെ നടത്തിയത് ആസൂത്രിതമായ ആക്രമണമാണ്. മുഖ്യമന്ത്രിയെ ആക്രമിച്ച് വാര്‍ത്തയാക്കുക എന്നതായിരുന്നു ലക്ഷ്യം. അതിന്റെ കാര്യങ്ങളെല്ലാം ഇപ്പോള്‍ പുറത്ത് വന്നു കൊണ്ടിരിക്കുകയാണ്. തനിക്കെതിരായ നിരോധനം തിരുത്താന്‍ ആവശ്യപ്പെട്ട് കത്തയച്ചിട്ടുണ്ട്. […]

Kerala News

നടന്നു പോയാലും ഇനി ഇന്‍ഡിഗോയില്‍ കയറില്ല, നിലവാരമില്ലാത്ത കമ്പനി; ഇ.പി.ജയരാജന്‍

  • 18th July 2022
  • 0 Comments

ഇന്‍ഡിഗോയുടെ വിമാനയാത്രാ വിലക്കിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. ഇന്‍ഡിഗോ നിലവാരമില്ലാത്ത കമ്പനിയാണ്, ഏവിയേഷന്‍ നിയമത്തിന് വിരുദ്ധമായ നടപടിയാണ് ഇന്‍ഡിഗോ കമ്പനി എടുത്തത്. ഇനി താന്‍ ഇന്‍ഡിഗോ വിമാനത്തില്‍ കയറില്ല. ഇന്‍ഡിഗോ കമ്പനിയുമായി ഒരു ബന്ധവും ഇല്ലെന്നും ജയരാജന്‍ അറിയിച്ചു. ഇന്‍ഡിഗോ വിമാനത്തില്‍ മൂന്നാഴ്ച വിലക്ക് ഏര്‍പ്പെടുത്തിയെന്ന വാര്‍ത്ത ശരിയാണെന്നും ഇ.പി. ജയരാജന്‍ സ്വീരീകരിച്ചു. ഇന്‍ഡിഗോയില്‍ യാത്ര ചെയ്തില്ലെന്ന് വച്ച് എനിക്കൊന്നും സംഭവിക്കാന്‍ പോകുന്നില്ല. ഏതെങ്കിലും ക്രിമിനല്‍ പറയുന്നത് കേട്ട് വിധിക്കാനാണ് ഇന്‍ഡിഗോയ്ക്ക് താത്പര്യമെങ്കില്‍ […]

Kerala News

വിമാനത്തിലെ പ്രതിഷേധം: ഇ പി ജയരാജന് മൂന്നാഴ്ച യാത്രാവിലക്ക് ഏര്‍പ്പെടുത്തി ഇന്‍ഡിഗോ വിമാനക്കമ്പനി

  • 18th July 2022
  • 0 Comments

മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തേത്തുടര്‍ന്നുണ്ടായ വിമാനത്തിലെ കൈയേറ്റത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന് മൂന്നാഴ്ചത്തെ യാത്രാവിലക്ക് ഏര്‍പ്പെടുത്തി ഇന്‍ഡിഗോ വിമാനക്കമ്പനി. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രണ്ടാഴ്ചയാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. വിലക്ക് സംബന്ധിച്ച് അറിയിപ്പ് ലഭിച്ചുവെന്ന് ഫര്‍സീന്‍ അറിയിച്ചു. ഈ മാസം 16 മുതല്‍ രണ്ടാഴ്ചത്തേക്കാണ് യാത്രാ വിലക്ക്. യാത്രാ വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഇ-മെയില്‍ സന്ദേശം ലഭിച്ചുവെന്നും ഫര്‍സീന്‍ പറഞ്ഞു. സംഭവത്തില്‍ സ്വാഭാവികമായ നീതി ലഭ്യമായെന്നും ഫര്‍സീന്‍ പറഞ്ഞു. വിമാനത്തിനുള്ളില്‍ അക്രമം നടത്താന്‍ കയറിയവരാണെന്ന് കേരള പൊതുസമൂഹത്തില്‍ ചിലരെങ്കിലും കരുതിയിട്ടുണ്ടാകും. അത് […]

National News

ഷാര്‍ജയില്‍ നിന്നും ഹൈദരാബാദിലേയ്ക്ക് വന്ന ഇന്‍ഡിഗോ വിമാനം കറാച്ചിയില്‍ അടിയന്തരമായി ഇറക്കി; രണ്ടാഴ്ചക്കിടെ രണ്ടാം തവണ

  • 17th July 2022
  • 0 Comments

ഷാര്‍ജയില്‍ നിന്ന് ഹൈദരാബാദിലേയ്ക്ക് വന്ന ഇന്‍ഡിഗോ വിമാനം പാകിസ്ഥാനിലെ കറാച്ചിയില്‍ അടിയന്തരമായി ഇറക്കി. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിമാനം കറാച്ചിയില്‍ ഇറക്കിയത്. രണ്ടാഴ്ചയ്ക്കിടെ കറാച്ചിയില്‍ ഇറങ്ങുന്ന രണ്ടാമത്തെ ഇന്‍ഡിഗോ വിമാനമാണിത്. യാത്രക്കാര്‍ സുരക്ഷിതരാണെന്നും ഇവരെ ഇന്ത്യയിലെത്തിക്കാന്‍ മറ്റൊരു ഇന്‍ഡിഗോ വിമാനം കറാച്ചിയിലേയ്ക്ക് അയക്കാന്‍ ചര്‍ച്ചനടത്തുകയാണെന്നും ഇന്‍ഡിഗോ പ്രസ്താവനയിലൂടെ അറിയിച്ചു. ഈ മാസത്തിന്റെ തുടക്കത്തില്‍ ഡല്‍ഹിയില്‍ നിന്ന് ദുബായിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനമാണ് കറാച്ചിയില്‍ അടിയന്തരമായി ഇറക്കിയിരുന്നു. ഇന്‍ഡിക്കേറ്റര്‍ ലൈറ്റ് തകരാറിലായതിനെ തുടര്‍ന്നാണ് കറാച്ചിയിലേക്ക് വഴി തിരിച്ചുവിട്ടിരുന്നു. ദുബായിലേക്കുള്ള […]

Kerala News

ഇ പിയുടെ പേര് ബോധപൂര്‍വം ഒഴിവാക്കി, ഇന്‍ഡിഗോ എയര്‍പോര്‍ട്ട് മാനേജര്‍ തയാറാക്കിയ റിപ്പോര്‍ട്ടിനെതിരെ പ്രതിപക്ഷ നേതാവ്

  • 16th June 2022
  • 0 Comments

വിമാനത്തിനുള്ളില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച സംഭവത്തില്‍ ഇന്‍ഡിഗോ എയര്‍പോര്‍ട്ട് മാനേജര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്ത്. റിപ്പോര്‍ട്ടില്‍ നിന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ പേര് ഒഴിവാക്കിയത് ദുരൂഹമാണെന്ന് സതീശന്‍ പറഞ്ഞു. ഇന്‍ഡിഗോ സൗത്ത് ഇന്ത്യന്‍ മേധാവി വരുണ്‍ ദ്വിവേദിയോട് പ്രതിപക്ഷ നേതാവ് പരാതി ഉന്നയിച്ചു. കണ്ണൂര്‍ സ്വദേശി ആയ എയര്‍പോര്‍ട്ട് മാനേജര്‍ ബിജിത് സമ്മര്‍ദത്തിന് വഴങ്ങിയെന്നും അതിനാല്‍ അദ്ദേഹം തയാറാക്കിയ റിപ്പോര്‍ട്ട് തള്ളണമെന്നും […]

error: Protected Content !!