2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാനുള്ള സമയം കഴിയുന്നു; അവസാന തിയ്യതി ഈ മാസം 30
2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാനോ അക്കൗണ്ടിൽ നിക്ഷേപിക്കാനോ ആർബിഐ (റിസർവ് ബാങ്ക് ഓഫ് ഇന്ത്യ) അനുവദിച്ച സമയം സെപ്റ്റംബർ 30ന് അവസാനിക്കും. ഈ മാസം മുപ്പതിനകം കൈവശമുള്ള നോട്ടുകൾ മാറ്റുകയോ അക്കൗണ്ടിൽ നിക്ഷേപിക്കുകയോ ചെയ്യാം. ∙ ഒരു വ്യക്തിക്ക് ഒരേസമയം 20,000 രൂപ വരെയാണ് മാറ്റിവാങ്ങാൻ സാധിക്കുക. നോട്ടുകൾ മാറ്റാനുള്ള സൗകര്യം സൗജന്യമാണ്. പ്രത്യേക ഫീസ് നൽകേണ്ടതില്ല.ആർബിഐയുടെ കണക്കനുസരിച്ച് പ്രചാരത്തിലുള്ള 2000 രൂപ നോട്ടുകളിൽ 76 ശതമാനവും ബാങ്കുകളിൽ നിക്ഷേപിക്കുകയോ മാറ്റിയെടുക്കുകയോ ചെയ്തിട്ടുണ്ട്. 2016 ലാണ് 2000 […]

