National

കുട്ടികളുടെ യാത്രാ നിരക്ക് പരിഷ്‌കരിച്ചതുവഴി റെയില്‍വേയ്ക്ക് ലാഭം 2,800 കോടിയിലേറെ രൂപ

  • 20th September 2023
  • 0 Comments

ന്യൂഡല്‍ഹി: കുട്ടികളുടെ യാത്രാ നിരക്ക് പരിഷ്‌കരിച്ചതുവഴി റെയില്‍വേയ്ക്ക് ഏറ്റവുമധികം ലാഭമുണ്ടായത് 2022-23 സാമ്പത്തിക വര്‍ഷത്തിലാണ്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ ഇന്ത്യന്‍ റെയില്‍വേയ്ക്ക് ലഭിച്ച അധിക വരുമാനം 2,800 കോടിയിലേറെ രൂപയാണ്. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയ്ക്ക് സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (CRIS) നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കുട്ടികളുടെ യാത്രാ നിരക്ക് പരിഷ്‌കരിച്ചതുവഴി റെയില്‍വേയ്ക്ക് ഏറ്റവുമധികം ലാഭമുണ്ടായത് 2022-23 സാമ്പത്തിക വര്‍ഷത്തിലാണ്. 560 കോടി രൂപ ഇക്കാലയളവില്‍ റെയില്‍വേയ്ക്ക് ലഭിച്ചു. ഏറ്റവും കുറവ് വരുമാനം 2020-21 […]

National News

സുരക്ഷാപ്പേടി; ആയിരക്കണക്കിന് യാത്രക്കാർ ടിക്കറ്റുകൾ റദ്ദാക്കിയെന്ന് കോൺഗ്രസ് നേതാവ്; നിഷേധിച്ച് റെയിൽവേ

278 പേരുടെ മരണത്തിനിടയാക്കിയ ഒഡിഷ ട്രെയിൻ അപകടത്തിന് ശേഷം സുരക്ഷാ പേടി മൂലം ആയിരക്കണക്കിന് യാത്രക്കാർ ട്രെയിൻ ടിക്കറ്റ് റദ്ദാക്കിയെന്ന് കോൺഗ്രസ് നേതാവിന്റെ ആരോപണം തള്ളി റെയിൽവേ. അങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്നും, അപകടത്തിന് മുമ്പുള്ളതിനേക്കാൾ ട്രെയിൻ ടിക്കറ്റ് റദ്ദാക്കിയവരുടെ എണ്ണം കുറയുകയാണ് ചെയ്തതെന്നും ഐആർസിടിസി ട്വിറ്ററിൽ വ്യക്തമാക്കി. അപകടത്തിന്റെ തലേ ദിവസവും പിറ്റേ ദിവസവും ടിക്കറ്റ് റദ്ദാക്കിയവരുടെ എണ്ണം സഹിതമാണ് ഐആർസിടിസിയുടെ മറുപടി നൽകിയത്. അപകടത്തെ തുടർന്ന് ട്രെയിൻ യാത്ര സുരക്ഷിതമല്ലെന്ന പേടിയിൽ ആയിരക്കണക്കിന് ആളുകൾ […]

National News

രാജ്യത്തെ ആദ്യ ട്രാൻസ് ടീ സ്റ്റാൾ ഗുവാഹത്തി റെയിൽവേ സ്റ്റേഷനിൽ അൻഷുൽ ഗുപ്ത ഉദ്ഘാടനം ചെയ്തു

  • 11th March 2023
  • 0 Comments

അസമിലെ ഗുവാഹത്തി റെയിൽവേ സ്റ്റേഷനിൽ ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റിയിലെ അംഗങ്ങൾ നിയന്ത്രിക്കുന്ന രാജ്യത്തെ ആദ്യ ‘ട്രാൻസ് ടീ സ്റ്റാൾ’ പ്രവർത്തനം ആരംഭിച്ചു. ട്രാൻസ് ജെൻഡർ കമ്യൂണിറ്റിയെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും ശാസ്തീകരിക്കാനും ഇന്ത്യൻ റെയിൽവേ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണിത്. രാജ്യത്ത് ആദ്യമായിട്ടാണ് ഒരു ട്രാൻസ് ടീ സ്റ്റാൾ റെയിൽവേ സ്റ്റേഷനിലാരംഭിക്കുന്നത്.ട്രാൻസ്‌ജെൻഡർ സമൂഹത്തെ ശാക്തീകരിക്കുന്നതിനായി നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേ (NEFR) ആണ് ‘ട്രാൻസ് ടീ സ്റ്റാൾ’ തുറക്കാനുള്ള ആശയം സൃഷ്ടിച്ച് നടപ്പിലാക്കിയത്. ഇവർക്ക് ഓൾ അസം ട്രാൻസ്‌ജെൻഡർ അസോസിയേഷന്റെ സജീവ […]

National

ഇന്ത്യൻ റെയിൽവേയുടെ സമ​ഗ്ര വികസനം ലക്ഷ്യം; ബജറ്റിൽ അനുവദിച്ചത് 2.40 ലക്ഷം കോടി

  • 1st February 2023
  • 0 Comments

ദില്ലി: കേന്ദ്ര ബജറ്റിൽ റെയിൽവേക്ക് 2.40 ലക്ഷം കോടി അനുവദിച്ച് കേന്ദ്ര സർക്കാർ. ഇന്ത്യൻ റെയിൽവേയുടെ സമ​ഗ്ര വികസനം ലക്ഷ്യമിട്ടാണ് ഇത്രയും വലിയ തുക അനുവദിക്കുന്നതെന്നും ധനമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞു. 2014ന് ശേഷം റെയിൽവേക്ക് ഏറ്റവും ഉയർന്ന തുക അനുവദിക്കുന്നത് ഈ സാമ്പത്തിക വർഷത്തിലാണെന്നും അവർ വ്യക്തമാക്കി. റെയിൽവേയിൽ സമ​ഗ്ര മാറ്റത്തിനാണ് കേന്ദ്ര സർക്കാർ ഒരുങ്ങുന്നത്. നിലവിലെ റെയിൽവേ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും പുതിയ ട്രെയിനുകൾ അനുവദിക്കാനും പദ്ധതിയുണ്ട്. പുതിയ വന്ദേഭാരത് ട്രെയിനുകൾ ആരംഭിക്കാനും പുതിയ […]

National News

സ്‌പെഷ്യൽ ഓട്ടം പിന്‍വലിച്ച് റെയില്‍വേ;ട്രെയിന്‍ യാത്രയ്ക്ക് ഇനി പഴയ ടിക്കറ്റ് നിരക്ക്

  • 13th November 2021
  • 0 Comments

ട്രെയിൻ സർവീസുകളിൽ മാറ്റം വരുത്താനുള്ള തീരുമാനത്തിൽ റെയിൽവെ. മെയില്‍, എക്‌സ്പ്രസ് ട്രെയിനുകള്‍ക്കുള്ള ‘സ്‌പെഷ്യല്‍’ ടാഗ് നിര്‍ത്തലാക്കാനും അടിയന്തര പ്രാബല്യത്തോടെ കോവിഡിന് മുമ്പുള്ള ടിക്കറ്റ് നിരക്കിലേക്ക് മടങ്ങാനും ഇന്ത്യന്‍ റെയില്‍വേ വെള്ളിയാഴ്ച ഉത്തരവ് പുറപ്പെടുവിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ ഇളവ് ചെയ്തതിന് ശേഷം സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ മാത്രമാണ് റെയില്‍വേ നടത്തിയിരുന്നത്. ആദ്യം ദീര്‍ഘദൂര ട്രെയിനുകളും പിന്നീട് പാസഞ്ചര്‍ തീവണ്ടികള്‍ പോലും ഇത്തരത്തില്‍ സ്‌പെഷ്യല്‍ ടാഗോടെയാണ് ഓടിച്ചിരുന്നത്.ലോക്ക്ഡൗണിന് മുൻപുള്ള സാഹചര്യത്തിലേക്ക് ട്രെയിൻ സർവീസുകൾ എത്തുന്നതോടെ പഴയ ടിക്കറ്റ് നിരക്ക് […]

National News

ഓൺലൈൻ ടിക്കറ്റ് ബുക്കിങ് ; സുപ്രധാനമായ മാറ്റവുമായി ഇന്ത്യൻ റെയിൽവേ

  • 20th June 2021
  • 0 Comments

ഓൺലൈൻ ടിക്കറ്റ്​ ബുക്കിങ്ങിൽ സുപ്രധാനമായ മാറ്റവുമായി ഇന്ത്യൻ റെയിൽവേ. ടിക്കറ്റ്​ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ടാണ്​ മാറ്റം. പുതിയ തീരുമാനം പ്രകാരം ഇന്ത്യൻ റെയിൽവേ വെബ്​സൈറ്റിലൂടെയും ആപിലൂടേയും ബുക്ക്​ ചെയ്​ത ടിക്കറ്റുകൾ റദ്ദാക്കിയാൽ ഉടനടി റീഫണ്ട്​ നൽകുമെന്നാണ്​ റെയിൽവേ പ്രഖ്യാപനം. നിലവിൽ ടിക്കറ്റ്​ റദ്ദാക്കുന്നവർക്ക്​ റീഫണ്ട്​ ലഭിക്കാൻ രണ്ട്​ മുതൽ മൂന്ന്​ ദിവസം വരെ എടുക്കാറുണ്ട്​. പുതിയ സംവിധാനം ട്രെയിൻ യാത്രക്കാർക്ക്​ ഗുണകരമാകുമെന്നാണ്​ പ്രതീക്ഷയെന്ന്​ ഇന്ത്യൻ റെയിൽവേ വക്​താവ്​ പറഞ്ഞു ടിക്കറ്റ്​ ബുക്ക്​ ചെയ്യു​േമ്പാൾ ഐ.ആർ.ടി.സിയുടെ പേയ്​മെൻറ്​ ഗേറ്റ്​വേയായ ഐ.ആർ.ടി.സി- […]

രാജ്യത്തെ ട്രെയിൻ ഗതാഗതം ജനുവരി മുതൽ പതിവു രീതിയിലേക്ക്

  • 23rd November 2020
  • 0 Comments

രാജ്യത്തെ ട്രെയിൻ ഗതാഗതം ജനുവരി മുതൽ പതിവു രീതിയിലേക്ക്. ആദ്യഘട്ടത്തിൽ പകുതി സർവീസുകൾ പുനരാരംഭിക്കും. രണ്ട് മാസത്തിനുള്ളിൽ മുഴുവൻ സർവീസുകളും പുനരാരംഭിക്കും. ഡിസംബറിൽ കൂടുതൽ സ്‌പെഷ്യൽ ട്രെയിനുകൾ ഉണ്ടാകുമെന്ന് റെയിൽവേ അറിയിച്ചു. കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ അന്തിമാനുമതിയ്ക്ക് വിധേയമായാണ് സർവീസുകൾ നടത്തുക.കൊവിഡ് പശ്ചാത്തലത്തിൽ ട്രെയിൻ അടക്കമുള്ള ഗതാഗത സംവിധാനങ്ങൾ നിർത്തിവച്ചിരുന്നു. തുടർന്ന് ഘട്ടം ഘട്ടമായി റെയിൽവേ ഗതാഗതം പുനഃസ്ഥാപിച്ചിരുന്നുവെങ്കിലും പൂർവസ്ഥിതിയിലേക്ക് മാറിയിരുന്നില്ല. ഇതാണ് നിലവിൽ പരിഹരിക്കപ്പെടുന്നത്. ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് സംവിധാനത്തിൽ ഏർപ്പെടുത്തിയിരുന്ന സമയക്രമീകരണത്തിൽ റെയിൽവേ കഴിഞ്ഞ […]

error: Protected Content !!