1983 ലോകകപ്പ് സെമി ഫൈനൽ ഹീറോ യശ്പാല്‍ ശര്‍മ അന്തരിച്ചു
ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം യശ്പാല്‍ ശര്‍മ(66) അന്തരിച്ചു. 1983ല്‍ ലോക കിരീടം ഉയര്‍ത്തിയ കപില്‍ദേവിന്റെ സംഘത്തില്‍ അംഗമാണ്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. 1979ല്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു അരങ്ങേറ്റം. 1606 റണ്‍സാണ് അദ്ദേഹത്തിന്റെ അക്കൗണ്ടിലുള്ളത്. രണ്ട് വട്ടം മൂന്നക്കം കടന്നപ്പോള്‍ 9 അര്‍ധ ശതകങ്ങളും നേടി. 33 ആണ് ബാറ്റിങ് ശരാശരി. 1970കളിലും എണ്‍പതുകളിലും ഇന്ത്യന്‍ ക്രിക്കറ്റില്‍ നിറഞ്ഞ പഞ്ചാബി താരം 37 ടെസ്റ്റുകളില്‍ ഇന്ത്യക്കായി കളിച്ചു. മധ്യനിരയില്‍ ആക്രമണ ബാറ്റിങ് പുറത്തെടുത്തിരുന്ന യശ്പാല്‍ ശര്‍മയുടെ മികവിലായിരുന്നു 1983 […]
