വാരാന്ത്യം തിയറ്ററുകളിലെത്തിയത് 2.10 കോടി പേര്‍;100 വര്‍ഷത്തെ ഏറ്റവും വലിയ കളക്ഷൻ
സ്വാതന്ത്ര്യദിനത്തിന് മുന്‍പുള്ള വാരാന്ത്യം വിവിധ ഭാഷകളില്‍ നിന്നായി വന്‍ റിലീസുകളാണ് തിയറ്ററുകളില്‍ എത്തിയത്. കൊവിഡ് പ്രതിസന്ധിക്ക് ശേഷം ഇന്ത്യയിലെ തിയേറ്ററുകളിൽ ഏറ്റവും തിരക്കേറിയ വാരാന്ത്യമായിരുന്നു ഓഗസ്റ്റ് 11-13 ദിവസങ്ങളിലേത് എന്ന് മൾട്ടിപ്ലക്സ് അസോസിയേഷൻ ഓഫ് ഇന്ത്യയും പ്രൊഡ്യൂസേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യയും പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. രണ്ട് കോടിയിലധികം ആളുകളാണ് തിയേറ്ററുകളിലേക്ക് എത്തിയിരിക്കുന്നത്. കഴിഞ്ഞ 10 വർഷത്തിനിടയിലെ തന്നെ റെക്കോർഡ് ആണിത്.ജയിലറും ഗദ്ദർ ടുവും ഒഎംജി ടുവും (ഓ മൈ ഗോഡ് 2) ഭോലാ ശങ്കറം ചേർന്ന് […]