വൈറൽ കത്തിന് പിന്നാലെ ദമ്പതികൾക്ക് സ്നേഹ സല്യൂട്ടുമായി സൈന്യം,വിളിച്ചുവരുത്തി ആദരം
മലയാളി ദമ്പതികളുടെ വിവാഹ ക്ഷണനത്തിന് പിന്നാലെ , തങ്ങളെ വിവാഹത്തിന് ക്ഷണിച്ച നവദമ്പതികളെ സൈനികകേന്ദ്രത്തിലേക്ക് നേരിട്ട് വിളിച്ച് സ്നേഹസമ്മാനം കൈമാറിയിരിക്കുകയാണ് ഇന്ത്യൻ കരസേന. പാങ്ങോട് സൈനിക കേന്ദ്രത്തിലേക്ക് ക്ഷണിക്കപ്പെട്ട ഇവരെ സ്റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ ലളിത് ശർമ്മ പൂച്ചെണ്ട് നൽകിയാണ് സ്വീകരിച്ചത്. വിവാഹ ക്ഷണത്തിന് സൈന്യത്തിന്‍റെ നന്ദി അറിയിച്ച സ്റ്റേഷൻ കമാൻഡർ, നവദമ്പതികളുമായി സംവദിക്കുകയും മെമന്‍റോ സമ്മാനിക്കുകയും ചെയ്തു. യൂണിഫോമിലായാലും ഇല്ലെങ്കിലും, ഓരോ പൗരന്‍റെയും സംഭാവന വിലപ്പെട്ടതാണെന്നും രാഷ്ട്രനിർമ്മാണത്തിന് സംഭാവന നൽകുക എന്നത് ഓരോ പൗരന്‍റെയും ഉത്തരവാദിത്വമാണെന്നും […]