പാകിസ്താനി ഓപണർമാരെ അഭിനന്ദിച്ച് കോഹ്ലി; ഏറ്റെടുത്ത് ക്രിക്കറ്റ് ലോകം
. ഇന്നലെ നടന്ന ക്രിക്കറ്റ് ലോകം കാത്തിരുന്ന പോരാട്ടത്തിൽ ഇന്ത്യയെ സമസ്ത മേഖലയിലും നിഷ്പ്രഭമാക്കിയാണ് പാകിസ്താൻ ചരിത്രം തിരുത്തി എഴുതിയത്. മത്സര ശേഷം ക്രിക്കറ്റ് മാന്യന്മാരുടെ കളിയാണെന്ന പറച്ചിൽ അനര്ഥമാക്കി ഇന്ത്യൻ ക്യാപ്റ്റൻ കോഹ്ലി ഏവരുടെയും ഇഷ്ടം ഒരിക്കൽ കൂടി നേടി. പാകിസ്താനി ഓപണർമാരെ പുഞ്ചിരിച്ച് അഭിനന്ദിക്കുന്ന കോഹ്ലിയുടെ ചിത്രമായിരുന്നു ഇന്ത്യ-പാക് മത്സരത്തിന്‍റെ ഏറ്റവും മനോഹരമായ ബാക്കിപത്രം. ഇന്ത്യൻ ബൗളർമാരെ തച്ചുതകർത്ത റിസ്വാനെ കോഹ്ലി ആലിംഗനം ചെയ്യുകയും തോളിൽ തട്ടി അഭിനന്ദിക്കുകയും ചെയ്തു. തോൽവിയുടെ നിരാശക്കിടെയിലും ക്രിക്കറ്റിന്‍റെ […]