നവീനമായ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കുമ്പോഴാണ് വ്യവസായത്തിന് വളര്‍ച്ചയുണ്ടാകുന്നത് : ഓപ്പണ്‍ ഫോറം
നവീനമായ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കുമ്പോഴാണ് വ്യവസായത്തിന് വളര്‍ച്ചയും സംരംഭങ്ങള്‍ക്ക് വിജയവുമുണ്ടാകുന്നതെന്ന് ഇന്ത്യാ സ്‌കില്‍സ് കേരള 2020-ലെ ഓപ്പണ്‍ ഫോറം. പ്രയത്‌നങ്ങള്‍ക്കു പരിധിവെക്കുകയും വര്‍ത്തമാനകാല നേട്ടങ്ങളില്‍ മാത്രം അഭിരമിക്കുകയും ചെയ്യുമ്പോഴാണ് വളര്‍ച്ച മുരടിക്കുന്നതെന്നും സംവാദത്തില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി. സ്വപ്നനഗരിയില്‍ നൂതനാശയവും സംരംഭകത്വവും എന്ന വിഷയത്തിലാണ് ഓപ്പണ്‍ഫോറം സംഘടിപ്പിച്ചത്.വ്യവസായം പാടില്ലെന്നു നാട്ടുകാര്‍ കരുതിയിരുന്ന എഴുപതുകളിലാണ് താന്‍ ഈ മേഖലയിലേക്കു കടന്നുവന്നതെന്ന് വികെസി ഗ്രൂപ്പ് എംഡിയായ യു.നൗഷാദ് പറഞ്ഞു. പാദരക്ഷാ മേഖലയെക്കുറിച്ചു പഠിച്ചു വിപണിയില്‍ ഇറങ്ങിയപ്പോഴാണ് ഈ മേഖലയില്‍ ഒരുപാടു പേര്‍ ഉണ്ടെന്നു […]

