National News

രാജ്യത്ത് പ്രതിരോധം ശക്തമാക്കണമെന്ന് കേന്ദ്ര സർക്കാർ;പൊതുയിടങ്ങളിൽ മാസ്ക് ധരിക്കുന്നത് വീണ്ടും തുടരണം

  • 21st December 2022
  • 0 Comments

രാജ്യത്ത് കോവിഡ് പ്രതിരോധം ശക്തമാക്കണമെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം.രാജ്യത്തെ കോവിഡ് സാഹചര്യം മുൻനിർത്തി കേന്ദ്രആരോ​ഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ വിളിച്ചു ചേർത്ത യോ​ഗത്തിൽ പൊതുയിടങ്ങളിൽ മാസ്ക് ധരിക്കുന്നത് വീണ്ടും തുടരണമെന്നും നിർദേശമുണ്ട്.കോവിഡ് കേസുകളിൽ ജനിതക പരിശോധന കർശനമായി നടത്തണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നല്‍കി. ആൾക്കൂട്ടത്തിൽ മാസ്ക് ഉപയോഗിക്കണമെന്ന് നീതി ആയോഗ് അംഗം ഡോ. വി.കെ പോൾ നിര്‍ദേശിച്ചു. എല്ലാവരും ബൂസ്റ്റർ ഡോസ് വാക്സിൻ സ്വീകരിക്കണം. പരിഭ്രാന്തരാകേണ്ട കാര്യമില്ല. മതിയായ പരിശോധനകൾ നടക്കുന്നുണ്ട്. അന്താരാഷ്‌ട്ര വിമാന യാത്രയ്‌ക്കുള്ള മാർഗനിർദേശങ്ങളിൽ ഇതുവരെ […]

National News

ഇടവേളക്ക് ശേഷം രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു;24 മണിക്കൂറിനിടെ 2183 പേര്‍ക്ക് വൈറസ് ബാധ

  • 18th April 2022
  • 0 Comments

രാജ്യത്ത് വീണ്ടും കോവിഡ് കേസുകള്‍ ഉയരുന്നു.24 മണിക്കൂറിനിടെ 2183 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. ഇന്നലെ 214 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. കേരളത്തില്‍ 62 മരണങ്ങള്‍ കൂടി കോവിഡ് ബാധിച്ചുള്ള മരണമാണെന്ന് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് മരണനിരക്ക് ഉയര്‍ന്നത്. കഴിഞ്ഞ ദിവസം നാലു പേര്‍ മാത്രമാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. ഡൽഹിയിലാണ് വലിയ രീതിയിലുള്ള ഉയർച്ച ഉണ്ടായിരിക്കുന്നത്. ഡൽഹിയിലെ കോവിഡ് പോസിറ്റിവിറ്റി നിരക്ക് രണ്ടാഴ്ചയ്ക്കിടെ 0.5 ശതമാനത്തിൽ നിന്ന് 5.33 ശതമാനമായി ഉയർന്നു. പ്രതിദിന കേസുകളുടെ […]

National News

പുതുതായി 2.82 ലക്ഷം കോവിഡ് കേസുകൾ;ടിപിആര്‍ 15.13 ശതമാനം

  • 19th January 2022
  • 0 Comments

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,82,970 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെക്കാൾ 44,889 കേസുകളുടെ വർധനവുണ്ടായി. 441 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 1,88,157 പേർ രോഗമുക്തരായി.ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 18,31,000 ആയി ഉയർന്നു. 1,88,157 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 15.13 ശതമാനമായി. . അതേസമയം, രാജ്യത്തെ ആകെ ഒമിക്രോൺ കേസുകൾ 8,961 ആയി.

National News

കോവിഡ് പുതിയ കേസുകൾ ഒരു ലക്ഷം കടന്നു, ഒമിക്രോൺ ബാധിതരുടെ എണ്ണം 3,007 ആയി

  • 7th January 2022
  • 0 Comments

പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം രാജ്യത്ത് ഒരു ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 1,17,100 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 30,836 പേരാണ് രോഗമുക്തി നേടിയത്. 3,71,363 പേരാണ് നിലവിൽ രോഗം ബാധിച്ചു ചികിത്സയിൽ കഴിയുന്നത്. കോവിഡ് മൂലം 302 മരണങ്ങളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരണസംഖ്യ 4,83,178 ആയി. അതേസമയം, ഒമിക്രോൺ ബാധിതരുടെ എണ്ണം മൂവായിരം കടന്നു. 3,007 പേർക്കാണ് ഇതുവരെ ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതുവരെ റിപ്പോർട്ട് ഒമിക്രോൺ കേസുകളിൽ 1,199 […]

National News

ഒമിക്രോൺ കേസുകളുടെ എണ്ണം കൂടുന്നു;ആകെ കേസുകള്‍ 422 ആയി;24 മണിക്കൂറിനിടെ രാജ്യത്ത് 6,987പേർക്ക് കോവിഡ്

  • 26th December 2021
  • 0 Comments

ഇന്ത്യയിലും ഒമിക്രോൺ കേസുകളുടെ എണ്ണം കൂടുന്നു.നിലവിൽ 422 പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഏറ്റവും കൂടുതൽ ഒമിക്രോൺ മഹാരാഷ്ട്രയിലാണ് ഉള്ളത്. 108.ഡൽഹിയിൽ 79, ഗുജറാത്തിൽ 43, തെലങ്കാനയിൽ 41, കേരളത്തിലും തമിഴ്നാട്ടിലും 34 എന്നിങ്ങനെയാണു സംസ്ഥാനങ്ങളിലെ കണക്ക്. അതേസമയമ് വിവിധ സംസ്ഥാനങ്ങളിലായി 130 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.ഒമിക്രോണ്‍ വ്യാപനഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബൂസ്റ്റർ ഡോസുകള്‍ നല്‍കാന്‍ കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുണ്ട്.കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 6,987 കോവിഡ് കേസുകളാണു റിപ്പോർട്ട് ചെയ്തത്. ഇതോടെ […]

National News

6822 പുതിയ കൊവിഡ് കേസുകള്‍;രാജ്യത്ത് 24 മണിക്കൂറിനിടെ 220 മരണം

  • 7th December 2021
  • 0 Comments

ഇന്ത്യയിൽ 6822 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 220 മരണം കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു ഇതോടെ ആകെ മരണസംഖ്യ 4,73,757 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ ഇന്ത്യയില്‍ 3,46,48,383 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 95,014 പേരാണ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ചികിത്സയില്‍ കഴിയുന്നത്. ആകെ രോഗബാധിതരുടെ 0.27 ശതമാനമാണിത്. 98.36 ശതമാനമാണ് ദേശീയ രോഗമുക്തി നിരക്ക്. 3,402 പേർ രോഗമുക്തി നേടി. അതേസമയം രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം […]

National News

24 മണിക്കൂറിനിടെ രാജ്യത്ത് 43,509 പേര്‍ക്ക് കോവിഡ്

  • 29th July 2021
  • 0 Comments

രാജ്യത്ത് 24 മണിക്കൂറിനിടെ 43,509 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 38,465 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ ഇന്ത്യയില്‍ 4,03,840 പേരാണ് ചികില്‍സയിലുള്ളത്. രോഗമുക്തി നിരക്ക് 97.38 ശതമാനമാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇന്നലെ രാജ്യത്ത് 17,28,795 സാംപിളുകളാണ് പരിശോധിച്ചത്. ജൂലൈ 28 വരെ രാജ്യത്ത് 46,26,29,773 സാംപിളുകള്‍ പരിശോധിച്ചതായും ഐസിഎംആര്‍ അറിയിച്ചു.

National News

പുതുതായി മൂന്ന് ലക്ഷത്തിലധികം കോവിഡ് കേസുകൾ 4077 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരകീരിച്ചത്. 3,11,170 പേര്‍ക്കാണ് രോഗബാധ. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 2,46,84,077 ആയി ഉയര്‍ന്നതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 24 മണിക്കൂറിനിടെ൦ 4077 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 2,66,207 ആയി ഉയര്‍ന്നു. 3,53,299 പേര്‍ രോഗമുക്തരായതോടെ നിലവില്‍ ചികിത്സയിലുള്ളവര്‍ 36,73,802 പേരാണ്. രാജ്യത്ത് ഇതുവരെ 2,04,32,898 പേര്‍ രോഗമുക്തരായി. മെയ് 14 വരെയുള്ള ഐസിഎംആര്‍ കണക്കനുസരിച്ച് രാജ്യത്താകെ 31,30,17,193 സാംപിളുകളാണ് […]

National News

രാജ്യത്ത് 3,26,098 പുതിയ കോവിഡ് കേസുകൾ; 3,890 മരണം

രാജ്യത്ത് 24 മണിക്കൂറിനിടെ മൂന്ന് ലക്ഷത്തിലധികം കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. 3,26,098 പേര്‍ക്കാണ് രോ​ഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോ​ഗബാധിതരുടെ എണ്ണം 2,43,72,907 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 3,890 പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. ഇതോടെ മരണസംഖ്യ 2,66,207 ആയി ഉയ‌ര്‍ന്നു. 3,53,299 പേര്‍ രോ​ഗമുക്തരായതോടെ നിലവില്‍ ചികിത്സയിലുള്ളവര്‍ 36,73,802 പേരാണ്. രാജ്യത്ത് ഇതുവരെ 2,04,32,898 പേര്‍ രോ​ഗമുക്തരായി. മെയ് 14 വരെയുള്ള ഐസിഎംആര്‍ കണക്കനുസരിച്ച്‌ രാജ്യത്താകെ 31,30,17,193 സാംപിളുകളാണ് കോവിഡ് ടെസ്റ്റ് നടത്തിയത്. ഇതില്‍ […]

National News

3,48,421 പുതിയ കോവിഡ് കേസുകള്‍ 4205 മരണം

രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 3,48,421 പുതിയ കോവിഡ് കേസുകള്‍. 4205 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് രാജ്യത്ത് നാലായിരത്തിന് മുകളില്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 3,55,338 പേര്‍ ഇരുപത്തിനാല് മണിക്കൂറിനിടെ രോഗമുക്തി നേടി. 37,04,099 സജീവരോഗികളാണ് നിലവില്‍ രാജ്യത്തുള്ളത്. 1,93,82,642 പേര്‍ ഇതു വരെ രോഗമുക്തരായി. രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,33,40,938 ആയി. 2,54,197 പേര്‍ ഇതുവരെ വൈറസ്ബാധ മൂലം മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ […]

error: Protected Content !!