National

യുഎസിൽ ഇന്ത്യൻ വിദ്യാർഥിയെ അജ്ഞാതൻ വെടിവച്ചു കൊന്നു

  • 5th October 2025
  • 0 Comments

ഡാലസ്∙ യുഎസിലെ ഡാലസിൽ ഇന്ത്യൻ വിദ്യാർഥിയെ അജ്ഞാതൻ വെടിവെച്ചു കൊന്നു. ഹൈദരാബാദ് സ്വദേശിയായ ചന്ദ്രശേഖർ പോൾ എന്ന 27കാരനാണ് കൊല്ലപ്പെട്ടത്. ഗ്യാസ് സ്റ്റേഷനിൽ ജോലിചെയ്യുന്നതിനിടെ വെള്ളിയാഴ്ച രാത്രിയാണ് കൊലപാതകം. ഹൈദരാബാദിൽ ബിഡിഎസ് പഠനത്തിനു ശേഷം 2023ലാണ് ചന്ദ്രശേഖർ തുടർപഠനത്തിനായി യുഎസിലേക്കു പോയത്. ആറു മാസം മുമ്പ് ഡെന്റൽ പിജി കോഴ്സ് പൂർത്തിയാക്കിയിരുന്നു. മുഴുവൻ സമയ ജോലിക്കായി കാത്തിരിക്കുന്നതിനിടെ പാർട് ടൈമായാണ് ഗ്യാസ് സ്റ്റേഷനിൽ ജോലിയെടുത്തത്. മൃതദേഹം നാട്ടിലേക്കു കൊണ്ടുവരാൻ കുടുംബം യുഎസ് അധികൃതരുടെ സഹായം തേടി. ബിആർസ് […]

National News

പരസ്പര വിശ്വാസത്തിൽ ബന്ധം മുന്നോട്ട് കൊണ്ടുപോകാമെന്ന് മോദി; ഇന്ത്യ- ചൈന ചർച്ചയിൽ ശുഭസൂചനകൾ

  • 1st September 2025
  • 0 Comments

ചൈനയിലെ ടിയാൻജിനിൽ നടക്കുന്ന എസ്‌സി‌ഒ ഉച്ചകോടിയോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങും ഉഭയകക്ഷി ചർച്ച നടത്തി. ഇന്ത്യ- ചൈന ബന്ധം നന്നായി മുന്നോട്ടു കൊണ്ടുപോകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ പുരോഗതി ഉണ്ടായി. ഇന്ത്യ- ചൈന അതിർത്തിയിൽ ശാന്തമായ അന്തരീക്ഷമാണെന്നും മോദി വ്യക്തമാക്കി. മാനവരാശിയുടെ ആകെ പുരോഗതിക്ക് ഇന്ത്യ- ചൈന ബന്ധം അനിവാര്യമാണ്. കസാനിലെ ധാരണ നന്നായി മുന്നോട്ടു കൊണ്ടു പോകാനായെന്നും മോദി പറഞ്ഞു. അതിർത്തി തർക്കം പരിഹരിക്കാനുള്ള […]

National

വോട്ടര്‍പട്ടികയിലെ ക്രമക്കേട്; ഇന്‍ഡ്യ സഖ്യത്തിലെ എം.പിമാര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം

ന്യൂഡല്‍ഹി: വോട്ടര്‍പട്ടികയിലെ ക്രമക്കേട് ആരോപിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ ഓഫിസിലേക്ക് ഇന്‍ഡ്യ സഖ്യത്തിലെ എം.പിമാര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. എം.പിമാരുടെ പ്രതിഷേധ മാര്‍ച്ച് ഡല്‍ഹി പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. രാവിലെ 11.30ന് പാര്‍ലമെന്റില്‍ നിന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ ആസ്ഥാനത്തേക്ക് ഇന്‍ഡ്യ സഖ്യ എം.പിമാര്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത്. എന്നാല്‍, പാര്‍ലമെന്റ് ബ്ലോക്കില്‍ വച്ച് എം.പിമാരെ വന്‍ പൊലീസ് സന്നാഹം തടഞ്ഞു. ഇതേതുടര്‍ന്ന് എം.പിമാര്‍ നടുറോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. […]

National

‘സൈനികരുടെ സേവനത്തിന് ഇന്ത്യ എന്നും കടപ്പെട്ടിരിക്കും’; കാര്‍ഗില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് രാജ്‌നാഥ് സിംഗ്

ന്യൂഡല്‍ഹി: കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച ധീര ജവാന്മാര്‍ക്ക് ആദരമര്‍പ്പിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഇന്ത്യാ ഗേറ്റിലെ ദേശീയ യുദ്ധസ്മാരത്തിലെത്തി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും കര, നാവിക, വ്യോമ സേനകളുടെ തലവന്മാരും പുഷ്പചക്രം അര്‍പ്പിച്ചു. ‘കാര്‍ഗില്‍ വിജയദിനത്തില്‍, രാജ്യത്തിന്റെ അഭിമാനം സംരക്ഷിക്കുന്നതിനായി അസാധാരണ ധൈര്യവും മനക്കരുത്തും ദൃഢനിശ്ചയവും പ്രകടിപ്പിച്ച ധീരജവാന്മാരെ ഞാന്‍ ആദരിക്കുന്നു. അവരുടെ ജീവത്യാഗം നമ്മുടെ സേനയുടെ അചഞ്ചലമായ ദൃഢനിശ്ചയത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ്. അവരുടെ സേവനത്തിന് ഇന്ത്യ എന്നും കടപ്പെട്ടിരിക്കും’- രാജ്നാഥ് സിംഗ് എക്സില്‍ കുറിച്ചു. […]

Trending

‘ഭാര്‍ഗവാസ്ത്ര’; ഡ്രോണുകളെ പ്രതിരോധിക്കാന്‍ പുതിയ സംവിധാനം; വിജയകരമായി വികസിപ്പിച്ച് ഇന്ത്യ

ഡ്രോണുകളെ പ്രതിരോധിക്കാന്‍ പുതിയ സംവിധാനം വിജയകരമായി വികസിപ്പിച്ച് ഇന്ത്യ. ‘ഭാര്‍ഗവാസ്ത്ര’ എന്നതാണ് ഡ്രോണ്‍ പ്രതിരോധ സംവിധാനത്തിന്റെ പേര്. ഗോപാല്‍പൂരില്‍ നടന്ന പരീക്ഷണം വിജയകരം. ഈ കൗണ്ടര്‍-ഡ്രോണ്‍ സിസ്റ്റത്തില്‍ ഉപയോഗിച്ചിരിക്കുന്ന മൈക്രോ റോക്കറ്റുകള്‍ ഗോപാല്‍പൂരിലെ സീവാര്‍ഡ് ഫയറിംഗ് റേഞ്ചില്‍ പരീക്ഷണത്തിന് വിധേയമാക്കി. എല്ലാ നിയുക്ത ലക്ഷ്യങ്ങളും നേടിയെടുത്തു. ഗോപാല്‍പൂരില്‍ സൈന്യത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ റോക്കറ്റില്‍ മൂന്ന് പരീക്ഷണങ്ങള്‍ നടത്തി. ഓരോ റോക്കറ്റ് വീതം വിക്ഷേപിച്ചുകൊണ്ട് രണ്ട് പരീക്ഷണങ്ങള്‍ നടത്തി. രണ്ട് സെക്കന്‍ഡിനുള്ളില്‍ സാല്‍വോ മോഡില്‍ രണ്ട് റോക്കറ്റുകള്‍ […]

kerala Kerala National

ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്ഥാന്റെ വ്യോമതാവളം തകര്‍ന്നതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്ഥാന്റെ വ്യോമതാവളം തകര്‍ന്നതായി റിപ്പോര്‍ട്ട്. ശനിയാഴ്ച രാത്രി ഇന്ത്യ നടത്തിയ മിസൈല്‍ ആക്രമണത്തിലാണ് തകര്‍ന്നത്. പാകിസ്ഥാനിലെ റഹിം യാര്‍ ഖാന്‍ വ്യോമതാവളം തകര്‍ന്നതായി പാകിസ്ഥാന്‍ മാധ്യമമായ ഡോണ്‍ ആണ് സ്ഥിരീകരിച്ചത്. പാക് – യുഎഇ നയതന്ത്ര പങ്കാളിത്തത്തോടെ നിര്‍മിച്ച വ്യോമതാവളമാണിത്. വിമാനത്താവളം തകര്‍ന്നതിന്റെ ദൃശ്യങ്ങള്‍ സഹിതം പുറത്തു വന്നിട്ടുണ്ട്. ആക്രമണത്തില്‍ യുഎഇ പ്രസിഡന്റും കുടുംബവും ഉപയോഗിച്ചിരുന്ന റോയല്‍ ലോഞ്ച് ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്ക് കാര്യമായ നാശനഷ്ടമുണ്ടായി.

Kerala kerala National

ഓപറേഷന്‍ സിന്ദൂര്‍ പഹല്‍ഗാം ആക്രമണത്തിനുള്ള മറുപടി; 9 ഭീകര ക്യാമ്പുകള്‍ തകര്‍ത്തു; സാധാരണക്കാര്‍ ആക്രമണത്തിന് ഇരയായിട്ടില്ല; രാജ്യം നീതി നടപ്പാക്കി; സൈന്യം

ദില്ലി: ഓപറേഷന്‍ സിന്ദൂര്‍ പഹല്‍ഗാം ആക്രമണത്തിനുള്ള മറുപടിയെന്ന് കേന്ദ്ര സര്‍ക്കാര്‍. വിദേശകാര്യ സെക്രട്ടറി വിളിച്ച വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാകിസ്ഥാന് തിരിച്ചടി നല്‍കിയത് കൃത്യമായ വിവരശേഖരണത്തിനു ശേഷമാണെന്ന് വാര്‍ത്താ സമ്മേളനത്തില്‍ കേണല്‍ സോഫിയ ഖുറേഷി വിശദീകരിച്ചു. പാകിസ്ഥാനിലെ 9 ഭീകര ക്യാമ്പുകള്‍ ആണ് തകര്‍ത്തതെന്നും സാധാരണക്കാര്‍ ആക്രമണത്തിന് ഇരയായിട്ടില്ലെന്നും അവര്‍ പറഞ്ഞു. പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് നീതി ഉറപ്പാക്കിയെന്ന് വ്യോമസേന വിങ് കമാന്‍ഡര്‍ വ്യോമിക സിംഗ് പ്രതികരിച്ചു. പുലര്‍ച്ചെ 1.05നും 1.30നും ഇടയ്ക്കാണ് ആക്രമണം നടന്നതെന്ന് […]

National

ഓപ്പറേഷന്‍ സിന്ദൂര്‍; ഉത്തര്‍പ്രദേശില്‍ റെഡ് അലര്‍ട്ട്; സുരക്ഷ ശക്തമാക്കി

ഇന്ത്യ പാകിസ്താന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശ് അതീവ ജാഗ്രതയില്‍ എന്ന് ഡിജിപി. സംസ്ഥാനത്തെ തന്ത്ര പ്രധാന ഇടങ്ങളില്‍ സുരക്ഷ ശക്തമാക്കി. പ്രതിരോധ യൂണിറ്റുകളുമായി ഏകോപിപ്പിക്കാനും സുപ്രധാന സ്ഥാപനങ്ങളില്‍ സുരക്ഷ ശക്തിപ്പെടുത്താനും യുപി പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഉത്തര്‍പ്രദേശ് പൊലീസ് സജ്ജമാണ്. ഉത്തര്‍പ്രദേശിന്റെ പുറമെ രാജ്യതലസ്ഥാനമായ ഡല്‍ഹിയിലും കനത്ത ജാഗ്രത ഒരുക്കിയിട്ടുണ്ട്. പ്രധാന സ്ഥലങ്ങളില്‍ പൊലീസ് ഉദ്യോഗസ്ഥരെയും അര്‍ദ്ധ സൈനിക വിഭാഗങ്ങളെ വിന്യസിച്ചു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും നിരീക്ഷണത്തില്‍ […]

International National Trending

ഇന്ത്യന്‍ തിരിച്ചടി സ്ഥിരീകരിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷരീഫ്

ഇന്ത്യയുടെ പ്രത്യാക്രമണം ഓപ്പറേഷന്‍ സിന്ദൂര്‍ സ്ഥിരീകരിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷരീഫ്. ആറ് പ്രദേശങ്ങളിലായി ആകെ 24 ആക്രമണങ്ങളാണ് ഉണ്ടായതെന്ന് പാകിസ്ഥാന്‍ സൈന്യവും വിശദീകരിച്ചു. അര്‍ധരാത്രിക്ക് ശേഷമാണ് ആക്രമണം നടത്തിയതെന്നും എട്ടു പേര്‍ കൊല്ലപ്പെട്ടെന്നും പാക് ലെഫ്. ജനറല്‍ അഹമ്മദ് ഷെരീഫ് ചൗധരി മാധ്യമങ്ങളോട് പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലാണ് പാക് സൈന്യത്തിന്റെ വിശദീകരണം. ആക്രമണത്തെ തുടര്‍ന്ന് ലാഹോര്‍, സിയാല്‍കോട്ട് വിമാനത്താവളങ്ങള്‍ അടച്ചു. ബഹവല്‍പുര്‍, മുരിദ്കെ, സിയാല്‍കോട്, ചക് അമ്‌റു, ബാഗ് , കോട്ലി, മുസാഫറാബാദ് , ഭിംബര്‍ , […]

National

വീണ്ടും പാക്ക് പ്രകോപനം; ശക്തമായി തിരിച്ചടിച്ച് ഇന്ത്യ; തിരിച്ചടി പരിമിതമാകണമെന്ന് യുഎസ്

വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടര്‍ന്ന് പാക്കിസ്ഥാന്‍. നിയന്ത്രണരേഖയില്‍ ഒന്‍പതാം ദിവസവും പാക്ക് വെടിവയ്പ്. ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യയുടെ തിരിച്ചടി ഉറപ്പായിരിക്കെ സംഘര്‍ഷം ലഘുകരിക്കാന്‍ സുഹൃദ രാജ്യങ്ങളുടെ സഹായം തേടി പാക്കിസ്ഥാന്‍. ഇടപെടണമെന്ന് സൗദി അറേബ്യയോടും യുഎഇയോടും അഭ്യര്‍ഥിച്ചു. പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ തിരിച്ചടി പരിമിതമാകണമെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാന്‍സ് ആവശ്യപ്പെട്ടു. മേഖലയാകെ സംഘര്‍ഷത്തിലേക്ക് നീങ്ങുന്ന തരത്തിലാവരുത് തിരിച്ചടിയെന്നാണ് ജെ.ഡി. വാന്‍സിന്റെ നിലപാട്. സ്വന്തം മണ്ണിലെ ഭീകര ഇല്ലാതാക്കാന്‍ പാക്കിസ്ഥാന്‍ സഹകരിക്കണമെന്നും ജെ.ഡി.വാന്‍സ് പറഞ്ഞു. […]

error: Protected Content !!