ധവാനെ കാഴ്ചക്കാരനാക്കി സഞ്ജുവിന്റെ വെടിക്കെട്ട്
ഇന്ത്യന്‍ ടീമിലേക്ക് വഴി തുറക്കാന്‍ ഉള്ള അവസരം നിര്‍ണായകമായ സമയത്ത് ഇന്ത്യന്‍ എ ടീമിനായി മലയാളി താരം സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിങ് പ്രകടനം. ഇന്നലെ നടന്ന മത്സരത്തില്‍ അവസരം മുതലാക്കാനാവാതെ ഒരു റണ്ണിന് പുറത്തായതിന് പിന്നാലെ ഇന്നത്തെ മത്സരം മഴ മുടക്കിയതോടെ ഒരു അസാമാന്യ പ്രകടനം സഞ്ജുവിന് ആവശ്യമായിരുന്നു. ഇന്ത്യന്‍ ഒപ്പണര്‍ ശിഖര്‍ ധവാനെ കാഴ്ചക്കാരനാക്കി വെറും 41 പന്തില്‍ 91 റണ്ണാണ് സഞ്ജു അടിച്ചെടുത്തത്. സ്ഥാനക്കയറ്റം ലഭിച്ച് മൂന്നാം നമ്പറില്‍ ഇറങ്ങിയ സഞ്ജു ഇന്ത്യ തേടുന്ന […]
