National

25 രൂപയ്ക്ക് ദേശീയ പതാക; രണ്ടരക്കോടി പതാകകൾ വിറ്റ് തപാൽ വകുപ്പ്

  • 15th August 2023
  • 0 Comments

‘ഹർ ഘർ തിരംഗ’ കാമ്പെയ്‌നിന്റെ ഭാഗമായി ഏകദേശം 2.5 കോടി ദേശീയ പതാകകൾ പോസ്റ്റ് ഓഫീസുകളിൽ വിൽപ്പനയ്‌ക്കായി വിതരണം ചെയ്‌തു. കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയം തയാറാക്കിയ പതാകകളാണു പോസ്റ്റൽ വകുപ്പിന്റെ നേതൃത്വത്തിൽ വിൽപന നടത്തിയത്. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി 13 മുതൽ ഇന്നു വരെയാണു ‘ഹർ ഘർ തിരംഗ’ യജ്ഞം നടക്കുന്നത്. ഓൺലൈനായും ഓഫ്‌ലൈനായും പതാകകൾ ലഭ്യമായിരുന്നു. 25 രൂപയ്ക്കാണു ദേശീയ പതാക പോസ്റ്റ് ഓഫിസുകളിൽ ലഭ്യമാക്കിയിരുന്നത്. 2023ൽ ‘ഹർഘർ തിരംഗ’ കഴിഞ്ഞ വർഷം ചെയ്ത എല്ലാ തയ്യാറെടുപ്പുകളും […]

Kerala News

സ്ത്രീകളുടെ ആത്മാഭിമാനം സംരക്ഷിക്കാൻ അന്തരീക്ഷം ഒരുക്കുന്നതിന് ഒത്തുചേർന്ന് പ്രവർത്തിക്കണം; പി സതീദേവി

  • 15th August 2023
  • 0 Comments

ജനസംഖ്യയുടെ പകുതിയിലേറെ വരുന്ന സ്ത്രീകളുടെ ആത്മാഭിമാനവും അന്തസും പരിരക്ഷിക്കുന്നതിന് വേണ്ടി അന്തരീക്ഷം ഒരുക്കുന്നതിന് ഒത്തുചേർന്ന് പ്രവർത്തിക്കണമെന്ന് കേരള വനിത കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ പി സതീദേവി. തിരുവനന്തപുരത്ത് കേരള വനിത കമ്മീഷന്‍ ആസ്ഥാനത്ത് നടന്ന രാജ്യത്തിന്റെ 77-ാംമത് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം സന്ദേശം നല്‍കുകയായിരുന്നു വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍. രാജ്യത്ത് പിറന്നു വീണ ഓരോ പൗരനും അന്തസോടെ, ആത്മാഭിമാനത്തോടെ ജീവിക്കുന്നതിനു വേണ്ടിയുള്ള അവകാശം പരിരക്ഷിക്കപ്പെടണം. ഭരണഘടന അനുശാസിക്കുന്ന വിധത്തില്‍ ബഹുസ്വരതയുടെ അന്തരീക്ഷം രാജ്യത്ത് നിലനിര്‍ത്തണം. […]

National News

ഭാരത് മാതാ ഓരോ ഇന്ത്യകാരന്റെയും ശബ്ദം; രാഹുൽ ഗാന്ധി

  • 15th August 2023
  • 0 Comments

77 സ്വാതന്ത്ര്യ ദിനത്തിൽ ജനങ്ങൾക്ക് ആശംസകൾ നേർന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഓരോ ഇന്ത്യക്കാരന്റെയും ശബ്ദമാണ് ‘ഭാരത് മാതാ’ എന്നും എല്ലാ ഭാരതീയര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍ നേരുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. 145 ദിവസം നീണ്ട ‘ഭാരത് ജോഡോ’ യാത്രയുടെ അനുഭവക്കുറിപ്പും രാഹുൽ പങ്കുവെച്ചിട്ടുണ്ട്. താന്റെ സ്‌നേഹിക്കുന്ന ഇന്ത്യയെ മനസിലാക്കാനാണ് 145 ദിവസത്തെ യാത്ര നടത്തിയതെന്ന് രാഹുല്‍ പറയുന്നു. ഇന്ത്യയെ സംരക്ഷിക്കാന്‍ ഇനിയുമേറെ വേദനയും വിമര്‍ശനങ്ങളും സഹിക്കേണ്ടി വന്നാലും പിന്നോട്ടില്ലെന്നും തന്റെ ജീവന്‍ നല്‍കാനും തയ്യാറാണെന്നും ഇന്ത്യയിലിപ്പോള്‍ […]

Kerala News

രാജ്യത്തിൻറെ 77 സ്വാതന്ത്ര്യ ദിനാഘോഷം; സെൻട്രൽ സ്റ്റേഡിയത്തിൽ പതാക ഉയർത്തി മുഖ്യ മന്ത്രി

  • 15th August 2023
  • 0 Comments

ഇന്ത്യയുടെ 77മത് സ്വാതന്ത്ര്യ ദിനാഘോഷത്തിന് തുടക്കമായി. കേരളത്തിൽ മുഖ്യമന്ത്രിപിണറായി വിജയൻ സെൻട്രൽ സ്റ്റേഡിയത്തിൽ പതാക ഉയർത്തി. ർക്കല എഎസ്പി വി ബി വിജയ് ഭാരത് റെഡ്ഡി ഐപിഎസ് നയിച്ചപരേഡിൽ അണിനിരന്ന വിവിധ സേനാവിഭാ​ഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ചു.രാജ് ഭവനിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും നിയമ സഭയിൽ സ്‌പീക്കറും പതാക ഉയർത്തി. കോഴിക്കോട് വെസ്റ്റ്ഹില്‍ ക്യാപ്റ്റന്‍ വിക്രം മൈതാനിയില്‍ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പതാക ഉയർത്തി . പൊലീസ്, ഫയര്‍ഫോഴ്സ്, ടീം കേരള യൂത്ത് ഫോഴ്‌സ് […]

National

എഴുപത്തി ഏഴാമത് സ്വാതന്ത്ര ദിന നിറവിൽ രാജ്യം

  • 15th August 2023
  • 0 Comments

മഹത്തായ പ്രഭാഷണങ്ങളിൽ ഒന്നാണ് സ്വാതന്ത്ര പുലരിയിൽ നെഹ്‌റു നടത്തിയ വിധിയുമായുള്ള കൂടിക്കാഴ്ച. അസ്വാതന്ത്രങ്ങളുടെ യാതനകൾ അനുഭവിച്ച് തീർത്ത ഒരു ജനത കാതോർത്തിരുന്ന വാക്കുകളായിരുന്നു അത്. ഇന്ന് ഇന്ത്യൻ ജനത 77)൦ സ്വതന്ത്ര ദിനം ആഘോഷിക്കുമ്പോൾ ആ വാക്കുകൾ വീണ്ടും വായിക്കാം. “ദീര്‍ഘകാലം മുമ്പ് വിധിയുമായി നാം ഒരു സന്ധിയുണ്ടാക്കി, പൂര്‍ണമായിട്ടോ മുഴുവനായ അളവിലോ അല്ലെങ്കിലും അതിന്റെ സാരാംശം ഉള്‍ക്കൊണ്ടുകൊണ്ട് ആ പ്രതിജ്ഞ നിറവേറ്റാനുള്ള സമയം ഇതാ ആഗതമായിരിക്കുന്നു. അര്‍ദ്ധരാത്രിയുടെ മണി മുഴങ്ങുമ്പോള്‍, ലോകം ഉറങ്ങിക്കിടക്കുമ്പോള്‍ ഇന്ത്യ ജീവിതത്തിലേക്കും […]

National News

77ാം സ്വാതന്ത്ര്യദിനം;ആഘോഷ നിറവിൽ രാജ്യം,അഞ്ചു വര്‍ഷത്തിനകം ഇന്ത്യ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്ന് മോദി

  • 15th August 2023
  • 0 Comments

രാജ്യം ഇന്ന് 77ആം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്. രാവിലെ 7.35 ഓടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. രാജ്ഘട്ടിൽ അദ്ദേഹം പുഷ്പാർച്ചന അർപ്പിച്ചു. രാജ്യം മണിപ്പുരിലെ ജനങ്ങള്‍ക്കൊപ്പമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി സമാധാനത്തിലൂടെ മാത്രമേ പ്രശ്‌നങ്ങള്‍ പരഹരിക്കാനാകൂവെന്ന് വ്യക്തമാക്കി. ‘കഴിഞ്ഞ ഏതാനും ആഴ്ചകളില്‍ മണിപ്പുരില്‍ അക്രമത്തിന്റെ തിരമാലകള്‍ കണ്ടു. നിരവധി ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. നമ്മുടെ അമ്മമാരും സഹോദരമാരും അപമാനിക്കപ്പെടുകയും ചെയ്തു. എന്നാലിപ്പോള്‍, മേഖലയില്‍ സമാധാനം പതുക്കെ തിരിച്ചുവരുന്നു. ഇന്ത്യ മണിപ്പൂരിനൊപ്പം നില്‍ക്കുന്നു’ പരിഹാരം […]

Kerala

സ്വാതന്ത്ര്യ ദിനത്തിൽ വെറും 20 രൂപക്ക് കൊച്ചി മെട്രോയിൽ യാത്ര ചെയ്യാം

  • 14th August 2023
  • 0 Comments

ഓഗസ്റ്റ് 15ന് രാജ്യം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയിൽ യാത്രക്കാർക്കായി നിരവധി ഇളവുകൾ ഒരുക്കി കൊച്ചി മെട്രോ (Kochi Metro). അന്നേ ദിവസം മെട്രോ യാത്രക്കായുള്ള പരമാവധി ടിക്കറ്റ് നിരക്ക് 20 രൂപ ആയിരിക്കും. അതായത് ഓഗസ്റ്റ് പതിനഞ്ചിന് 30, 40, 50, 60 രൂപ ടിക്കറ്റുകൾക്ക് യഥാക്രമം 10, 20, 30, 40 രൂപ വീതം ഇളവ് ലഭിക്കും. മിനിമം ടിക്കറ്റ് നിരക്ക് പത്ത് രൂപയായി തുടരും.അന്നേദിവസം രാവിലെ 6 മണി മുതൽ രാത്രി 11 […]

National News

വീപ്പയ്ക്കു മുകളില്‍ കയറിനിന്ന് പതാക കെട്ടുന്ന വയോധിക;സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ എന്തിനാണ് ഇത്ര ബഹളം ചിത്രം പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര

  • 16th August 2022
  • 0 Comments

വീപ്പയ്ക്കു മുകളില്‍ കയറിനിന്ന് പതാക കെട്ടുന്ന വയോധിക ദമ്പതികളുടെ ചിത്രം പങ്കുവച്ച് വ്യവസായി ആനന്ദ് മഹീന്ദ്ര. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് വീടുകളിൽ ദേശീയപതാക ഉയർത്തിയതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ നിരവധി പേർ പങ്കുവച്ചിരുന്നു. ഇക്കൂട്ടത്തില്‍ വൈറലായ ചിത്രം കൂടിയാണിത്.വയോധികയായ സ്ത്രീ വീപ്പയ്ക്കു മുകളിൽ കയറിനിന്ന് പതാക കെട്ടാൻ ശ്രമിക്കുന്നു. ഈ വീപ്പ താഴെനിന്ന് വയോധികൻ പിടിച്ചിട്ടുണ്ട്. വീപ്പയ്ക്കു സമീപം പച്ച നിറത്തിലുള്ള പ്ലാസ്റ്റിക് സ്റ്റൂളും കാണാം. എന്നാല്‍ ചിത്രം എവിടെനിനുള്ളതാണെന്നോ ഏത് ദിവസത്തേയാണെന്നോ വ്യക്തമല്ല.‘സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ […]

Kerala News

കുന്ദമംഗലം എ യു പി സ്‌കൂളില്‍ 75ാം സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു

  • 15th August 2022
  • 0 Comments

കുന്ദമംഗലം എ യു പി സ്‌കൂളില്‍ 75-ാം സ്വാതന്ത്ര്യദിനാഘോഷം സമുചിതമായി ആഘോഷിച്ചു. പ്രധാനാധ്യാപിക ശ്രീമതി എം കെ ലത പതാക ഉയര്‍ത്തി. സ്‌കൂള്‍ ഗ്രൗണ്ടില്‍ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ചേര്‍ന്നൊരുക്കിയ മനുഷ്യ ഭൂപടം കുന്ദമംഗലം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.ജെ.പോള്‍ ,പി ടി എ പ്രസിഡന്റ് ശ്രീ. ടിപി നിധീഷ്, യു പി ഏകനാഥന്‍ മാസ്റ്റര്‍ ,എന്‍ സന്തോഷ് കുമാര്‍ മാസ്റ്റര്‍ ,സജ്‌ന ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്‍കി. കൂടാതെ, വിദ്യാര്‍ത്ഥികളുടെ എയറോബിക്‌സ് ഡാന്‍സും ഗൈഡ്‌സ് വിദ്യാര്‍ത്ഥികളുടെ […]

Kerala News

രാജ്യത്ത് ഫെഡറല്‍ തത്വങ്ങള്‍ പുലരണം; തിരുവനന്തപുരത്ത് മുഖ്യമന്ത്രി ദേശീയ പതാക ഉയര്‍ത്തി

  • 15th August 2022
  • 0 Comments

75-ാം സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് സംസ്ഥാനത്തും വിപുലമായ ആഘോഷ പരിപാടികള്‍. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദേശീയ പതാക ഉയര്‍ത്തി. രാജ്യത്ത് ഫെഡറല്‍ തത്വങ്ങള്‍ പുലരണമെന്ന് സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ നിലനില്‍പിന്റെ അടിസ്ഥാന ഘടകം ഫെഡറലിസമാണ്. ശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളും ആണ് ഫെഡറലിസത്തിന്റെ കരുത്തെന്നും മുഖ്യമന്ത്രി പറഞ്ഞു. മതനിരപേക്ഷതയാണ് രാജ്യത്തിന്റെ കരുത്ത്. അടിസ്ഥാന യാഥാര്‍ത്ഥ്യം മറന്നുള്ള നിലപാട് സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്നങ്ങള്‍ കെടുത്തുന്നതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രാജ്ഭവനിലും […]

error: Protected Content !!