സെഞ്ചൂറിയന്‍ കോട്ട കീഴടക്കി കോഹ്ലി പട; ജയം 113 റൺസിന്
സെഞ്ചൂറിയന്‍ എന്ന തങ്ങളുടെ കോട്ടയില്‍ ഒരീച്ചപോലും കടക്കില്ലെന്ന ദക്ഷിണാഫ്രിക്കന്‍ അഹങ്കാരത്തിന് തിച്ചടിയായി ടീം ഇന്ത്യയുടെ ചരിത്ര ജയം ഒന്നാം ടെസ്റ്റില്‍ 113 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യ നേടിയത് . സൂപ്പര്‍സ്‌പോര്‍ട്‌സ് പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 305 റണ്‍സ് എന്ന കൂറ്റന്‍ ലക്ഷ്യം തേടിയിറങ്ങിയ ദക്ഷിണാഫ്രിക്ക അവസാന ദിനമായ ഇന്ന് വെറും 191 റണ്‍സിന് കൂടാരം കയറി.സ്‌കോര്‍ ഇന്ത്യ: 327, 174; ദക്ഷിണാഫ്രിക്ക 197, 191. ജയത്തോടെ മൂന്നു മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ […]