National News

ഇന്ത്യയിൽ അടക്കേണ്ട മുഴുവൻ നികുതിയും അടച്ചിട്ടില്ലെന്ന് ബി ബി സി സമ്മതിച്ചതായി റിപ്പോർട്ട്

ഇന്ത്യയിൽ അടക്കേണ്ട നികുതി മുഴുവനായിട്ട് അടച്ചിട്ടില്ലെന്ന് ബി ബി സി സമ്മതിച്ചതായി റിപ്പോർട്ട്. നാൽപത് കോടി രൂപയോളം വരുമാനം ബിബിസി അടച്ചില്ലെന്ന് സർക്കാര്‍ വൃത്തങ്ങള്‍ കുറ്റപ്പെടുത്തിയിരുന്നു. കുറഞ്ഞ തുക അടച്ചതിന് പിഴയും പലിശയും ബിബിസി അടക്കണമെന്നും സർക്കാർ വൃത്തങ്ങള്‍ നിലപാടെടുത്തു. കഴിഞ്ഞ ഫെബ്രുവരിയിൽ ബി ബി സി യുടെ ദില്ലി, മുംബൈ ഓഫിസുകളിൽ ആദായനികുതി വകുപ്പ് നടത്തിയ റൈഡ് ഏറെ വിവാദമായിരുന്നു. ബിബിസിക്കെതിരായ കേന്ദ്ര ഏജൻസികളുടെ നടപടി വിവാദ ഡോക്യുമെന്ററിയുടെ പശ്ചാത്തലത്തിലുള്ള പകപോക്കൽ നടപടിയെന്നാണ് പ്രതിപക്ഷം അന്ന് […]

National News

തമിഴ് സിനിമാ മേഖലയിലെ പ്രമുഖരുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പിന്റെ മിന്നല്‍ റെയ്ഡ്

  • 2nd August 2022
  • 0 Comments

തമിഴ്നാട്ടില്‍ സിനിമാ നിര്‍മ്മാതാക്കളുടേയും വിതരണക്കാരുടേയും വീടുകളിലും ഓഫീസുകളിലും ആദായ നികുതി വകുപ്പിന്റെ മിന്നല്‍ റെയ്ഡ്. നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ടാണ് ആദായനികുതി വകുപ്പ് മിന്നല്‍ പരിശോധന നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് 40ഓളം ഇടങ്ങളിലായിട്ടാണ് പരിശോധന തുടരുന്നത്. രാവിലെ ആറ് മണിയോടെയാണ് തിരച്ചില്‍ ആരംഭിച്ചത്. കലൈപുലി താണു, എസ്ആര്‍ പ്രഭു, അന്‍പുചെഴിയന്‍, ജ്ഞാനവേല്‍ രാജ തുടങ്ങിയ പ്രമുഖരുടെയെല്ലാം സ്ഥലങ്ങളില്‍ റെയ്ഡ് നടക്കുന്നുണ്ട്. രാവിലെ ആറുമണി മുതല്‍ ഇവരുടെ ഓഫീസുകളിലും വീടുകളിലും ആരംഭിച്ച റെയ്ഡ് ഇപ്പോഴും തുടരുകയാണ്. അന്‍പുചെഴിയാന്റെ നുഗമ്പാക്കത്തെ വീട്ടില്‍ പുലര്‍ച്ചെ […]

Entertainment News

മലയാളത്തിലെ പ്രമുഖ സിനിമ നിർമ്മതാക്കളുടെ ഓഫീസുകളിൽ ആദായനികുതി വകുപ്പ് റെയ്ഡ്

  • 26th November 2021
  • 0 Comments

മലയാള സിനിമ രംഗത്തെ പ്രമുഖ നിർമ്മാതാക്കളായ ആൻ്റണി പെരുമ്പാവൂർ, ആൻ്റോ ജോസഫ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരുടെ ഓഫീസുകളിൽ ആദായനികുതി വകുപ്പ് റെയ്ഡ്.ഒടിടി പ്ലാറ്റ്‌ഫോമുകളുമായുള്ള ഇടപാടുകളാണ് പ്രധാനമായും പരിശോധിക്കുന്നത്.ആന്റണി പെരുമ്പാവൂരിന്റെ കച്ചേരിപ്പടിയിലെ ആശിര്‍വാദ് സിനിമാസിന്റെ ഓഫീസിലാണ് റെയ്ഡ് നടക്കുന്നത്. ലിസ്റ്റിന്‍ സ്റ്റീഫന്റെ കലൂര്‍ സ്റ്റേഡിയം റോഡിലെ മാജിക് ഫ്രൈ ഓഫീസിലും ആന്റോ ജോസഫിന്റെ ആന്റോ ജോസഫ് ഫിലീം കമ്പനി ഓഫീസിലുമാണ് റെയ്ഡ് നടക്കുന്നത്.ഓടിടി ഇടപാടുകളിലും മറ്റും കൃത്യമായ നികുതികൾ അടച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ ആദായനികുതി വകുപ്പ് പരിശോധിക്കും.

National News

കേന്ദ്രസര്‍ക്കാറിനെതിരെ വാര്‍ത്ത കൊടുത്തു; ദൈനിക് ഭാസ്‌കറിന്റെ ഓഫീസില്‍ റെയ്ഡുമായി ആദായനികുതി വകുപ്പ്

  • 22nd July 2021
  • 0 Comments

മാധ്യമസ്ഥാപനമായ ദൈനിക് ഭാസ്‌കറിന്റെ ഓഫീസില്‍ റെയ്ഡുമായി ആദായനികുതി വകുപ്പ്. ദൈനിക് ഭാസ്‌കര്‍ ഗ്രൂപ്പിന്റെ രാജ്യത്തെ വിവിധ ഓഫീസുകളിലാണ് ഒരേസമയം പരിശോധന നടക്കുന്നത്. കേന്ദ്രസര്‍ക്കാരിനെതിരെ നിരന്തരം വാര്‍ത്ത കൊടുക്കുന്ന മാധ്യമസ്ഥാപനമാണ് ദൈനിക് ഭാസ്‌കര്‍. കൊവിഡ് നിയന്ത്രണത്തിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിരുന്നു. കൊവിഡ് രണ്ടാം തരംഗം നേരിടുന്നതില്‍ കേന്ദ്രത്തിന് വീഴ്ച പറ്റിയെന്നും ദൈനിക് ഭാസ്‌കര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഗംഗയില്‍ കൊവിഡ് രോഗികളുടെ മൃതദേഹം ഒഴുക്കിവിടുന്നെന്ന റിപ്പോര്‍ട്ടും ദൈനിക് ഭാസ്‌കറിന്റേതായിരുന്നു. രാജ്യത്തെ എല്ലായിടത്തുമായി വിവിധ ഭാഷകളില്‍ 60 എഡിഷനുള്ള മാധ്യമസ്ഥാപനമാണ് ദൈനിക് […]

Entertainment News

“മൂന്ന് കാര്യങ്ങൾക്കായി മൂന്ന് ദിവസത്തെ തീവ്രമായ പരിശോധന”;ആദായ നികുതി വകുപ്പിനെ പരിഹസിച്ച് തപ്‌സി

  • 6th March 2021
  • 0 Comments

ആദായ നികുതി വകുപ്പിന്റെ റെയ്ഡിന് പിന്നാലെ പ്രതികരണവുമായി നടി തപ്‌സി പന്നു. ആദായ നികുതി വകുപ്പിനെ പരിഹസിച്ചുകൊണ്ടാണ് തപ്‌സി രംഗത്തെത്തിയ മാർച്ച് മൂന്നിനായിരുന്നു താപ്സിയുടേയും സംവിധായകൻ അനുരാഗ് കശ്യപിന്റേയും വസതികളിലും ഇരുവരുമായും ബന്ധപ്പെട്ട മറ്റിടങ്ങളിലും പരിശോധന ആരംഭിച്ചത്. പാരീസിൽ തന്റെ പേരിൽ ഒരു ബംഗ്ലാവ് ഇല്ലെന്നും തനിക്ക് അഞ്ച് കോടി രൂപയുടെ രസീത് ലഭിച്ചിട്ടില്ലെന്നും താപ്‌സി പറഞ്ഞു. 2013 ൽ തന്റെ സ്വത്തിൽ റെയ്ഡ് ഉണ്ടായിട്ടില്ലെന്നും തപ്സി കൂട്ടിച്ചേർത്തു. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം. 2. The “alleged” receipt […]

National News

സുവിശേഷ പ്രഭാഷകന്‍ പോള്‍ ദിനകരന്റെ ഓഫീസുകളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; നിരവധി രേഖകള്‍ പിടിച്ചെടുത്തു

  • 22nd January 2021
  • 0 Comments

തമിഴ്നാട്ടിലെ സുവിശേഷ പ്രഭാഷകന്‍ പോള്‍ ദിനകരന്റെ വീടുകളിലും ഓഫീസുകളിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ് തുടരുന്നു. നിരവധി രേഖകള്‍ പിടിച്ചെടുത്തുവെന്നാണ് റിപ്പോര്‍ട്ട് ദിനകരനെതിരെ കള്ളപ്പണം വെളുപ്പിക്കലിന് കേസെടുത്തേക്കുമെന്നും സൂചനയുണ്ട്. ജീസസ് കാളിങ് എന്ന സുവിശേഷ സംഘത്തിന്റെ ഓഫീസുകളിലും വീടുകളിലും സ്ഥാപനങ്ങളിലുമാണ് കഴിഞ്ഞ രണ്ട് ദിവസമായി റെയ്ഡ് തുടരുന്നത്. ജീസസ് കാളിങ്ങിന്റെ ഉടമയും പ്രമുഖ പ്രഭാഷകനുമാണ് പോള്‍ ദിനകരന്‍. ദിനകരന്റെ അഡയാറിലെ വീട്ടിലും ഓഫീസിലും വ്യാഴാഴ്ച രാവിലെയാണ് റെയ്ഡ് ആരംഭിച്ചത്. തുടര്‍ന്ന് ചെന്നൈ, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലെ 28 കേന്ദ്രങ്ങളിലായാണ് […]

ബിലീവേഴ്‌സ് ചര്‍ച്ച് റെയ്ഡില്‍ ഇതുവരെ പിടിച്ചെടുത്തത് 18 കോടിയുടെ നോട്ടുകള്‍

  • 23rd November 2020
  • 0 Comments

കേരളത്തിലും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലുമുള്ള ബിലീവേഴ്‌സ് ചര്‍ച്ച് ആസ്ഥാനങ്ങളില്‍ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ ഇതുവരെ പിടിച്ചെടുത്തത് 18 കോടിയുടെ കറന്‍സിയെന്ന് റിപ്പോര്‍ട്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുളള 60 ഇടങ്ങളില്‍ നിന്നുമ കണ്ടെടുത്ത തുകയാണിത് . വന്‍ തുകയുടെ നിരോധിത നോട്ടുകളും ഇതില്‍ ഉള്‍പ്പെടുന്നു. വിവിധ സ്ഥലങ്ങളില്‍ ഇപ്പോഴും പരിശോധന തുടരുകയാണ്. ഓഫീസുകളില്‍ നിന്നും വാഹനങ്ങളില്‍ നിന്നെല്ലാമായാണ് ഇത്രയും പണം അന്വേഷണസംഘം പിടിച്ചെടുത്തത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിദേശങ്ങളില്‍ നിന്ന് സമാഹരിച്ച പണം വകമാറ്റി റിയല്‍ എസ്റ്റേറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് […]

ബിലിവേഴ്‌സ് ചര്‍ച്ചിന്റെ ഇടപാടുകള്‍ ഇനി സിബിഐ പരിശോധിക്കും

  • 16th November 2020
  • 0 Comments

ബിലിവേഴ്‌സ് ചര്‍ച്ചിന്റെ ഇടപാടുകള്‍ ഇനി സിബിഐ പരിശോധിക്കും. എന്‍ഫോഴ്‌സ്‌മെന്റും ആദായനികുതി വകുപ്പും നല്‍കുന്ന റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാവും അന്വേഷണം. ബിലിവേഴ്‌സ് ചര്‍ച്ചുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രാഥമിക വിവര ശേഖരണം സിബിഐ നടത്തിക്കഴിഞ്ഞു. സിബിഐയുടെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമകും അന്വേഷണം നടത്തുക. മതത്തിനെ മറയാക്കി നടന്ന കള്ളപ്പണ വെളുപ്പിക്കലാണ് ബിലിവേഴ്‌സ് ചര്‍ച്ച് നടത്തിയത് എന്നാണ് പ്രാഥമിക നിരീക്ഷണം. അതേസമയം, കണ്ടെടുത്ത പണത്തിനും നിക്ഷേപിച്ച പണത്തിനും നിയമപ്രകാരമായ സ്രോതസ്സ് കാണിക്കാന്‍ ബിലീവേഴ്‌സ് ചര്‍ച്ചിന് ഇതുവരെ സാധിച്ചില്ലെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു.

സഭാ മാനേജര്‍ക്കെതിരിരെ സേവ് ബിലീവേഴ്‌സ് ഫോറം, വിശ്വാസ സമൂഹത്തെ അപകീര്‍ത്തിപ്പെടുത്തുന്ന നിലപാടെന്നും ഫോറം

  • 9th November 2020
  • 0 Comments

ആദായ നികുതി വകുപ്പ് ബിലീവേഴ്‌സ് ചര്‍ച്ച് ആസ്ഥാനത്തും സ്ഥാപനങ്ങളിലും നടത്തിയ റെയ്ഡിന്റെ പശ്ചാത്തലത്തില്‍ സഭാ മാനേജര്‍ക്കെതിരെ സേവ് ബിലീവേഴ്‌സ് ഫോറം. സഭാ മാനേജരായ ഫാ.സിജോ പന്തപ്പള്ളിയിലാണ് ക്രമക്കേടുകള്‍ക്ക് കാരണമെന്നും, വിശ്വാസ സമൂഹത്തെ അപകീര്‍ത്തിപ്പെടുത്തുന്ന നിലപാടാണ് നടത്തിപ്പുകാരില്‍ നിന്നുണ്ടായതെന്നും സേവ് ഫോറം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒരു വൈദികന്റെ ക്രമക്കേട് മൂലം ആദായ നികുതി വകുപ്പ് പിടിച്ചെടുത്ത പണം സഭയുടേതല്ല. ബിഷപ്പുമാരും മെത്രാപ്പൊലീത്തയും വിശ്വാസികളും മാനസിക ബുദ്ധിമുട്ട് നേരിടുകയാണ്. സിജോ പന്തപ്പള്ളിയുടെ രാഷ്ട്രീയ ബന്ധങ്ങളും വിദേശയാത്രകളും അന്വേഷിക്കണമെന്നും എല്ലാ […]

ഫോണ്‍ തട്ടിപ്പറിച്ചോടി ഫ്‌ളെഷ് ചെയ്ത് തെളിവ് നശിപ്പിക്കാന്‍ വൈദികന്റെ ശ്രമം; ബിലീവേഴുസ് ചര്‍ച്ച് റെയ്ഡില്‍ നാടകീയസംഭവങ്ങള്‍

  • 9th November 2020
  • 0 Comments

കെ പി യോഹന്നാന്‍ സ്ഥാപിച്ച ബിലീവേഴ്‌സ് ചര്‍ച്ച് ആസ്ഥാനങ്ങളില്‍ മൂന്ന് ദിവസമായി നടന്ന ആദായ നികുതി വകുപ്പ് റെയ്ഡ് പൂര്‍ത്തിയായി. ആറായിരം കോടി രൂപയാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വിദേശത്ത് നിന്ന് ബിലിവേഴ്‌സ് ചര്‍ച്ചിന് സഹായമായി ലഭിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. അതേസമയം പരിശോധനയ്ക്കിടയില്‍ നാടകീയ സംഭവങ്ങളാണുണ്ടായത്. ഒന്നാം ദിവസത്തെ റെയ്ഡ് പുരോഗമിക്കുന്നതിനിടയില്‍ ബിലീവേഴ്‌സ് ചര്‍ച്ച് വക്താവും മെഡിക്കല്‍ കോളജ് മാനേജരുമായ ഫാദര്‍ സിജോ പണ്ടപ്പള്ളിലിന്റെ ഐ ഫോണ്‍ ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കായി പിടിച്ചെടുത്തിരുന്നു. എന്നാല്‍ ഫോണ്‍ പരിശോധിക്കുന്നതിനിടയില്‍ ഫാദര്‍ സിജോ […]

error: Protected Content !!