ഇനി 5 ജിയുടെ കാലം; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു, ആദ്യ ഘട്ട സേവനം 13 നഗരങ്ങളിൽ
രാജ്യത്തെ 5 ജി സേവനം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാവിലെ ഉദ്ഘാടനം ചെയ്തു. ആദ്യ ഘട്ട സേവനം 13 നഗരങ്ങളിലായിരിക്കും ലഭ്യമാവുക. ഇന്ത്യ മൊബൈൽ കോൺഗ്രസിന്റെ ഉദ്ഘാടന വേളയിലാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. അടുത്തിടെ, 5G സ്പെക്ട്രം ലേലം വിജയകരമായി നടത്തിയിരുന്നു. ഇതിലൂടെ 51,236 മെഗാഹെർട്സ് എയർവേവ് ടെലികോം കമ്പനികൾക്ക് അനുവദിക്കുകയും 1,50,173 കോടി രൂപയുടെ മൊത്ത വരുമാനം സർക്കാരിന് ലഭിക്കുകയും ചെയ്തു. ഈ വർഷാവസാനത്തോടെ എല്ലാ പ്രധാന മെട്രോ നഗരങ്ങളെയും ഉൾപ്പെടുത്താനുള്ള പദ്ധതിയാണ് ടെലികോം കമ്പനികൾക്ക് […]

