സി പി ഐ എം ഇസ്രയേൽ പലസ്തീൻ പ്രശ്നത്തെ വർഗീയ വേർതിരിവിനായി ഉപയോഗിക്കുന്നു; കെ സുരേന്ദ്രൻ
സംസ്ഥാനത്ത് സിപിഐഎം ഹമാസ് അനുകൂല പ്രകടനം നടത്തുകയാണെന്നും ഇസ്രയേൽ പലസ്തീൻ പ്രശ്നത്തെ വർഗീയ വേർതിരിവിനായി ഉപയോഗിക്കുകയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളത്തിൽ ഭീകര സംഘടനകളുടെ സ്ലീപ്പർ സെല്ലുകൾ പ്രവർത്തിക്കുന്നുണ്ടെന്നും വളരെ അപകടകരമായ നീക്കമാണ് സിപിഐഎം നടത്തുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു. തെരഞ്ഞെടുപ്പ് മുൻപുള്ള വോട്ട് ബാങ്ക് രാഷ്ട്രീയമാണ് സിപിഐഎം പയറ്റുന്നത്. വിഷയത്തിൽ യു.ഡി.എഫ് നിലപാട് വ്യക്തമാക്കണം.വിഴിഞ്ഞം തുറമുഖ പദ്ധതിയെ അട്ടിമറിക്കുന്ന നിലപാടാണ് രണ്ട് മുന്നണികളും സ്വീകരിച്ചത്. വിഴിഞ്ഞത്തിന്റെ ക്രെഡിറ്റ് എടുക്കാൻ രണ്ട് പേർക്കും അവകാശമില്ല. പദ്ധതി യാഥാർഥ്യമായത് […]