അസാധാരണ ശബ്ദം; ഏഴു വീടുകളിൽ രക്തക്കറ; ഭയന്ന് നാട്ടുകാർ
ആറ്റത്ര പാലം കവലയിലും ഇടമന റോഡിലെ ഏഴു വീടുകളിലും രക്തക്കറ കണ്ടത് നാട്ടുകാരില്‍ പരിഭ്രാന്തിയിലാക്കി. ഞായറാഴ്ച രാവിലെ വീടുകളുടെ പുറത്ത് രക്തക്കറ ശ്രദ്ധയില്‍പ്പെട്ടു തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ റോഡിലും പരിസരങ്ങളിലും രക്തം തുള്ളികളായി വീണത് കണ്ടെത്തി. ഞായറാഴ്ച പുലര്‍ച്ചെ പുത്തൂര്‍ വീട്ടില്‍ സിജോയുടെ വീടിന്റെ പുറകുവശത്തുനിന്ന് അസാധാരണ ശബ്ദം കേട്ടിരുന്നു. വീട്ടുകാര്‍ പുറത്തെത്തിയപ്പോള്‍ വാഷിങ് മെഷീന്‍ മറിച്ചിട്ടിരിക്കുകയായിരുന്നു. പരിസരത്ത് ചോരപ്പാടുകളും കണ്ടു. നീലങ്കാവില്‍ വീട്ടില്‍ ഡേവീസിന്റെ വീടിന്റെ പുറകുവശത്തും ടെറസിനു മുകളിലേക്ക് കയറുന്ന പടികളിലും ടെറസിന്റെ മുകളിലും […]
