സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി പാകിസ്ഥാന്‍; പെട്രോളിന് ഒറ്റ ദിവസം കൊണ്ട് വര്‍ദ്ധിപ്പിച്ചത് മുപ്പത് രൂപ
സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുന്ന പാകിസ്ഥാനില്‍ ഇന്ധനവില കുത്തനെ വര്‍ദ്ധിപ്പിക്കുന്നു. നിലവില്‍ വന്നത് ലിറ്റര്‍ ഒന്നിന് മുപ്പതു രൂപയുടെ വര്‍ധന. ഇതോടെ പെട്രോളിന്റെ ചില്ലറ വില്പന വില ലിറ്ററിന് 180 പാകിസ്താനി രൂപയാകും. ഡീസലിന്റെ വിലയിലും 25 ശതമാനത്തിന്റെ കുതിപ്പുണ്ടായി. ഇന്ധന വിലക്ക് പുറമെ വൈദ്യുതി നിരക്കും യൂണിറ്റ് ഒന്നിന് ഏഴു രൂപ കൂട്ടാന്‍ തീരുമാനമുണ്ടായി. ഇതിന് പുറമേ മണ്ണെണ്ണയ്ക്കും മുപ്പത് രൂപ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇതോടെ മണ്ണെണ്ണ 155.56 രൂപയായും ഉയര്‍ന്നു. കടക്കെണിയില്‍ നിന്ന് കരകയറാന്‍ ഐഎംഎഫിന്റെ നിബന്ധനകള്‍ക്ക് […]