ഡിസംബർ 11ന് രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ: മെഡിക്കൽ ബന്ദ്
ഡിസംബർ 11 വെള്ളിയാഴ്ച രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ: മെഡിക്കൽ ബന്ദ് (കാഷ്വാലിറ്റി-കോവിഡ് ഡ്യൂട്ടികൾ ഒഴികെ ) ഇന്ത്യയിലെ മുഴുവൻ ആധുനിക വൈദ്യശാസ്ത്ര ചികിത്സകരും ഡിസംബർ 11 – ന് ജോലിയിൽ നിന്ന് വിട്ടു നിന്നുകൊണ്ടുള്ള പ്രതിഷേധ സമരത്തിലേക്ക് വലിച്ചെറിയപ്പെട്ടിരിക്കയാണ്.ചികിത്സാ രംഗത്ത് ലോകമെമ്പാടുമുള്ള ആധുനിക സമൂഹം സ്വീകരിച്ചിരിക്കുന്ന നിലപാടുകളിൽ നിന്ന് കടക വിരുദ്ധമായ സമീപനം സ്വീകരിച്ച ആയുർവേദ കൗൺ സിലിനും സർക്കാരിനുമാണ് ഈ അവസ്ഥയുടെ സമ്പൂർണ്ണ ഉത്തരവാദിത്തം.. നൂറ്റാണ്ടുകളായി ശസ്ത്രക്രിയാ രംഗത്ത് ഒരു ഇടപെടലും […]

