Kerala

പ്രത്യേക പരിശീലനം നൽകി സുരക്ഷാ ഉദ്യോഗസ്ഥരെ ആശുപ്രതികളിൽ നിയമിക്കാൻ ഐഎംഎ

തിരുവനന്തപുരം∙ ആരോഗ്യപ്രവർത്തകർക്കെതിരെയുള്ള ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പ്രത്യേക പരിശീലനം നേടിയ സുരക്ഷാ ഉദ്യോഗസ്ഥരെ ആശുപത്രികളിൽ നിയമിക്കാൻ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). സ്വകാര്യ ആശുപത്രികളിൽ മാനേജ്മെന്റും, സർക്കാർ ആശുപത്രികളിൽ ആശുപത്രി വികസന സമിതികളുമാണ് ഇപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കുന്നത്. സൈന്യത്തിൽ നിന്നും പൊലീസിൽനിന്നും വിരമിച്ച ഉദ്യോഗസ്ഥർക്ക് ആശുപത്രികളിലെ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ശാസ്ത്രീയ പരിശീലനം നൽകി നിയമിക്കാനാണ് ഐഎംഎ പദ്ധതി തയാറാകുന്നത്. സർക്കാർ തലത്തിൽ അനുമതി ലഭിച്ചാലേ പദ്ധതിയുമായി മുന്നോട്ടുപോകൂ. ഇപ്പോഴുള്ള സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകില്ല. […]

Kerala News

ആരോഗ്യമന്ത്രിയുടേത് മാധ്യമ ശ്രദ്ധ പിടിച്ചു പറ്റാനുള്ള ശ്രമം, ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് രാഷ്ട്രീയമായ നേട്ടം ഉണ്ടാക്കാനുള്ള പ്രവണത അംഗീകരിക്കാനാവില്ലെന്ന് ഐഎംഎ

  • 8th August 2022
  • 0 Comments

സംസ്ഥാനത്തെ ആരോഗ്യമന്ത്രി പരാജയമെന്ന് ഐഎംഎ പ്രസിഡന്റ് ഡോ രാധാകൃഷ്ണന്‍. മാധ്യമ ശ്രദ്ധ പിടിച്ചു പറ്റാനുള്ള ശ്രമമാണ്, മന്ത്രിക്കെതിരെ കോടതിയെ സമീപിക്കുമെന്നും ഡോ രാധാകൃഷ്ണന്‍ പറഞ്ഞു. ആശുപത്രിയില്‍ പത്ത് ഡോക്ടര്‍മാര്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നു. അവരൊക്കെ ജോലിയില്‍ ആയിരുന്നു. എന്നിട്ടും രണ്ട് ഡോക്ടര്‍മാര്‍ മാത്രമേ ഒപി നടത്തിയിള്ളു എന്ന തെറ്റായ പ്രചാരണമാണ് മന്ത്രി നടത്തിയത്. ഡോക്ടര്‍മാരെയും ആരോഗ്യ സ്ഥാപനത്തെയും അവഹേളിക്കാനുള്ള ശ്രമമാണ് മന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായത്. ആറ് ഡോക്ടര്‍മാര്‍ ഒപിയിലും രണ്ട് പേര്‍ കോടതി ഡ്യൂട്ടിയിലും ഒരു ഡോക്ടര്‍ മെഡിക്കല്‍ […]

Kerala News

അമ്മയും നവജാത ശിശുവും മരിച്ച സംഭവം, ചികിത്സയില്‍ പിഴവില്ലെന്ന് ഐഎംഎ, പ്രത്യേക സംഘം അന്വേഷിക്കുമെന്ന് പാലക്കാട് ഡിഎംഒ

തങ്കം ആശുപത്രിയില്‍ പ്രസവത്തിന് പിന്നാലെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ആശുപത്രിയുടെ ഭാഗത്ത് പിഴവില്ലെന്ന് ഐഎംഎ. ഐശ്വര്യയും കുഞ്ഞും മരിച്ചത് ചികിത്സാ പിഴവ് മൂലമല്ലെന്നും അമിതമായ രക്തസ്രാവമുണ്ടാകുമ്പോള്‍ ചെയ്യേണ്ട ശാസ്ത്രീയമായ എല്ലാ ചികിത്സകളും നല്‍കിയിട്ടുണ്ടെന്നും ഐഎംഎ പാലക്കാട് പ്രസിഡന്റ് ഡോ. എന്‍.എം.അരുണ്‍ പറഞ്ഞു. ഡ്യൂട്ടിയിലുള്ള ഗൈനക്കോളജിസ്റ്റ് തന്നെയാണ് ഐശ്വര്യയെ നോക്കിയത്. ഐശ്വര്യയുടെ ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിന് അനുമതി വാങ്ങിയിട്ടുണ്ടെന്നും ഡോ. എന്‍.എം.അരുണ്‍ പറഞ്ഞു. അതേസമയം, ഐഎംഎയുടെ പ്രസ്താവനക്കെതിരെ കുടുംബം രംഗത്തെത്തി. ചികിത്സാ പിഴവല്ലെന്ന ഐഎംഎ നിലപാട് അംഗീകരിക്കാനാകില്ലെന്ന് […]

Kerala News

മലമ്പുഴ ആശുപത്രി മാലിന്യ സംസ്കരണ കേന്ദ്രത്തിൽ തീപിടുത്തം

  • 16th January 2022
  • 0 Comments

പാലക്കാട് ജില്ലയിലെ മലമ്പുഴയിലുള്ള ആശുപത്രി മാലിന്യ സംസ്കരണ കേന്ദ്രമായ ഇമേജിൽ തീ പിടുത്തം. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നിയന്ത്രണത്തിലുള്ളതാണ് സ്ഥാപനം. അഗ്നിശമന സേനയുടെ നേതൃത്വത്തിൽ തീയണക്കാൻ ശ്രമം തുടരുകയാണ് . പാലക്കാട് ജില്ലയിലെ കൂടുതൽ ഫയർ ഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. മാലിന്യ കേന്ദ്രത്തിനെതിരെ മലമ്പുഴ, പാലക്കാട് എംഎൽഎമാർ രംഗത്ത് വന്നു. തീ പിടുത്തിന് കാരണം മാലിന്യ സംസ്കാരണ പ്ലാന്റിന്റെ ഭാഗത്തുണ്ടായ വീഴ്ച്ചയാണെന്നും കാട്ടുതീ പടർന്നതാണ് തീപിടിക്കാൻ കാരണമെന്ന് കരുതുന്നില്ലന്നും കോൺഗ്രസ്, സിപിഎം നേതാക്കൾ പറഞ്ഞു . സംസ്കരിക്കാവുന്നതിലധികം […]

National News

ഒമിക്രോണ്‍ വ്യാപന ആശങ്ക ;ബൂസ്റ്റർ ഡോസ് അടിയന്തരമായി നൽകണമെന്ന് ഐ.എം.എ

  • 6th December 2021
  • 0 Comments

എല്ലാ കോവിഡ് മുന്‍നിര പോരാളികള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് നല്‍കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍(ഐ എം എ) . ഒമിക്രോണ്‍ വ്യാപന ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഐഎംഎ നിര്‍ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്. ബൂസ്റ്റ‍ർ ഡോസ് നൽകുമ്പോൾ ആരോഗ്യ പ്രവർത്തകർക്കും ,പ്രതിരോധശേഷി കുറഞ്ഞവർക്കും മുൻഗണന നൽകണമെന്നും കുട്ടികൾക്കുള്ള വാക്സീനേഷൻ പെട്ടെന്ന് തുടങ്ങണമെന്നും ഐഎംഎ പറഞ്ഞു.പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമായി മുന്നോട്ടു കൊണ്ടുപോകാനും പുതിയ വകഭേദത്തെ പ്രതിരോധിക്കാനും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് നന്നായിരിക്കുമെന്ന് ഐഎംഎ ദേശീയ അധ്യക്ഷന്‍ ജയലാല്‍ […]

National News

ഒമിക്രോണ്‍ വകഭേദം; ജാഗ്രത പുലര്‍ത്തണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

  • 30th November 2021
  • 0 Comments

സൗത്ത് ആഫ്രിക്ക, യൂറോപ്യന്‍ രാജ്യങ്ങള്‍, അമേരിക്കന്‍ രാജ്യങ്ങള്‍, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന ജനിതകമാറ്റം സംഭവിച്ച പുതിയ കൊവിഡ് വകഭേദത്തിനെതിരെ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നിര്‍ദ്ദേശം. ജനിതകമാറ്റം സംഭവിച്ചതും തീവ്ര വ്യാപന ശേഷിയുള്ളതുമായ ഈ അണുക്കള്‍ ഇന്ത്യയിലും എത്താനുള്ള സാധ്യത വളരെയധികമാണ്. അതിനാല്‍ തന്നെ ജനങ്ങള്‍ കൂടുതല്‍ ശ്രദ്ധ പാലിക്കണമെന്നും പ്രതിരോധ കുത്തിവെപ്പുകളുടെ രണ്ട് ഡോസും പൂര്‍ത്തിയാക്കാത്തവര്‍ എത്രയുംവേഗം അവ സ്വീകരിക്കണമെന്നും ഐഎംഎ നിര്‍ദ്ദേശിക്കുന്നു. ‘ഒമിക്രോണ്‍’ എന്ന പേരില്‍ അറിയപ്പെടുന്ന ഈ […]

Kerala News

തീയറ്റർ തുറക്കുന്നത് രോഗ വ്യാപനത്തിന് ഇടയാക്കും; സർക്കാർ തീരുമാനത്തെ എതിർത്ത് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ

  • 3rd October 2021
  • 0 Comments

തീയറ്റർ തുറക്കുന്ന നിലവിലെ തീരുമാനം രോഗവ്യാപനത്തിന് ഇടയാക്കുമെന്ന് ഐഎംഎ പ്രസിഡന്റ് ഡോ. പി ടി സഖറിയാസ്. തീയേറ്ററുകൾ എസി പ്രവർത്തിപ്പിക്കാൻ അനുവദിക്കുന്നത് ദോഷം ചെയ്യുമെന്നും തുറന്ന ഹാളുകളിൽ മാത്രമേ പ്രദർശനം അനുവദിക്കാവൂ എന്നും ഐഎംഎ പ്രസിഡന്റ് വ്യക്തമാക്കി. ആൾക്കൂട്ടം അനുവദിക്കാതിരിക്കുന്നതാണ് ഉചിതം. രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്നും പി.ടി സഖറിയാസ് ചൂണ്ടിക്കാട്ടി. ഇത് സംബന്ധിച്ച് എതിർപ്പ് സർക്കാരിനെ അറിയിച്ചിട്ടുണ്ട്. കൂടുതൽ കൂടിയാലോചനകൾ വേണമെന്നും സഖറിയാസ് പറഞ്ഞു. കുട്ടികൾക്ക് ഹോമിയോ പ്രതിരോധ മരുന്ന് നൽകുന്നതിൽ അശാസ്ത്രീയതയുണ്ടെന്നും ഐഎംഎ പ്രസിഡന്റ് പറഞ്ഞു. […]

National News

കേരളത്തിൽ പെരുന്നാളിന് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ

  • 18th July 2021
  • 0 Comments

വലിയ‌ പെരുന്നാളിന് കേരളത്തിൽ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ..ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ പ്രധാനപ്പെട്ട തീർത്ഥാടന യാത്രകൾ മാറ്റി വച്ച സാഹചര്യത്തിൽ കേരളത്തിന്റെ തീരുമാനം ദൗർഭാഗ്യകരമാണെന്ന് ഐ എം എ പറയുന്നു കോവിഡ് ഭീതി നിലനിൽക്കവെ സർക്കാർ എടുത്ത തീരുമാനം തെറ്റാണെന്ന് ഐ എം എ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. പെരുന്നാളിനോട് അനുബന്ധിച്ച് രോ​ഗ വ്യാപനം കുറഞ്ഞ മേഖലകളിൽ ബുധനാഴ്ച വരെ കടകളെല്ലാം തുറക്കാനാണ് സംസ്ഥാന സർക്കാർ അനുമതി നൽകിയത്.ഈ അനുമതി പിൻവലിക്കണമെന്ന് ഐ എം […]

National News

ആരോഗ്യ വകുപ്പിനായി കൂടുതൽ ബഡ്ജറ്റ് നീക്കിവെയ്ക്കണമെന്ന ഐഎംഎയുടെ നിർദേശം പങ്കുവെച്ച് ഫർഹാൻ അക്തർ

കോവിഡ് വ്യാപനം അതിരൂക്ഷമായി വ്യാപിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യ വകുപ്പ് ഉണർന്ന് പ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഇന്ത്യൻ മെഡിക്കൽ ആസോസിയേഷന്റെ പത്രക്കുറിപ്പ് പങ്കുവെച്ച് നടൻ ഫർഹാൻ അക്തർ. പത്രക്കുറിപ്പ് എല്ലാവരും ഉറപ്പായും വായിച്ചിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ഫർഹാൻ അക്തറിന്റെ പ്രതികരണം ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ പത്ര കുറിപ്പാണ്. ഇത് എല്ലാവരും ഉറപ്പായും വായിച്ചിരിക്കേണ്ടതാണ്. ആരോഗ്യ വകുപ്പ് ഉണർന്ന് പ്രവർത്തിക്കണമെന്നും ആരോഗ്യ വകുപ്പിനുള്ള ബഡ്‌ജറ്റ്‌ വർധിപ്പിക്കണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ജിഡിപിയുടെ ഒരു ശതമാനത്തിൽ നിന്നും എട്ട് മുതൽ പത്ത് ശതമാനം വരെ […]

Kerala National News

ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയാനുമതി നല്‍കിയതിനെതിരെ തിങ്കളാഴ്ച്ച മുതല്‍ ഐഎംഎയുടെ റിലേ നിരാഹാര സത്യാഗ്രഹം

ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയയ്ക്ക് അനുമതി നല്‍കിയതിനെതിരെ ഐഎംഎയുടെ റിലേ നിരാഹാര സത്യാഗ്രഹം. ഫെബ്രുവരി ഒന്ന് തിങ്കളാഴ്ച്ചയാണ് സമരം ആരംഭിക്കുന്നത്. പ്രതിഷേധ സമരത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ഫെബ്രുവരി ഒന്നിന് കോഴിക്കോട് നടക്കും. ഫെബ്രുവരി 1 മുതല്‍ 14-ാം തിയതി വരെ ഓരോ ജില്ലകളിലായാണ് നിരാഹാര സത്യഗ്രഹം നടക്കുക. രാജ്യത്ത് ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ജനറല്‍ ശസ്ത്രക്രിയയടക്കം നടത്താന്‍ കേന്ദ്ര അനുമതി നല്‍കുന്നത് കഴിഞ്ഞ വര്‍ഷം നവംബറിലാണ്. ജനറല്‍ ശസ്ത്രക്രിയയും ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് ഇഎന്‍ടി, എല്ല്, കണ്ണ്, പല്ല് തുടങ്ങിയവുമായി […]

error: Protected Content !!