ഇരിങ്ങാലക്കുടയിൽ വ്യാജമദ്യ ദുരന്തം; രണ്ട് മരണം
തൃശൂർ ഇരിങ്ങാലക്കുടയിൽ വ്യാജമദ്യ ദുരന്തം. വ്യാജ്യ മദ്യം കഴിച്ച രണ്ട് യുവാക്കൾ മരിച്ചു. ഇരിങ്ങാലക്കുട ചന്തക്കുന്നില്‍ ഗോള്‍ഡന്‍ ചിക്കന്‍ സെന്റര്‍ ഉടമ കണ്ണംമ്പിള്ളി വീട്ടില്‍ ജോസ് മകന്‍ നിശാന്ത് (43), ഇരിങ്ങാലക്കുട ബിവറേജിനു സമീപം തട്ടുകട നടത്തുന്ന പടിയൂര്‍ എടതിരിഞ്ഞി ചെട്ടിയാല്‍ സ്വദേശി അണക്കത്തി പറമ്പില്‍ ശങ്കരന്‍ മകന്‍ ബിജു (42) എന്നിവരാണ് മരിച്ചത്. ബസ് സ്റ്റാൻഡിന് സമീപമുള്ള നിശാന്തിന്റെ കടയിൽ വച്ച് ഇരുവരും മദ്യം കഴിച്ചിരുന്നെന്നാണ് പൊലീസ് പറയുന്നത്.അതിന് ശേഷം ബൈക്കിൽ സഞ്ചരിക്കവേ വഴിയിൽ നിശാന്ത് […]
