ഐഐഎമ്മിൽ നിന്നും കുളിമുറി മാലിന്യം ഒഴുകുന്നത് പുറത്തേക്ക്;പരാതിയുമായി നാട്ടുകാർ നോട്ടീസ് നൽകി പഞ്ചായത്ത്
കുന്ദമംഗലം ഐഐഎമ്മിൽ നിന്നും കുളിമുറി മാലിന്യം ഒഴുകുന്നത് പുറത്തേക്കെന്ന നാട്ടുകാരുടെ പരാതിയെ തുടർന്ന് കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് അധികൃതർ നോട്ടീസ് നൽകി.പഞ്ചായത്ത് അധികൃതർ അടങ്ങുന്ന സംഘം നാട്ടുകാരുടെ പരാതിയെ തുടർന്ന് കഴിഞ്ഞ ദിവസം ഐഐഎം സന്ദർശിച്ചിരുന്നു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി അനിൽകുമാർ,സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ തിരുവലത്ത് ചന്ദ്രൻ,ജൂനിയർ സൂപ്രണ്ട്,എച്ച് ഐ ശ്രീജിത്ത്,2 ക്ളർക്കുമാരും പ്രദേശവാസി തളത്തിൽ ചക്രായുധൻ എന്നിവർ അടങ്ങുന്ന സംഘമാണ് സന്ദർശിച്ചത്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് നോട്ടീസ് നൽകൽ നടപടി.എത്രയും പെട്ടന്ന് തന്നെ പരാതി […]