വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍; കുന്ദമംഗലത്ത് ഇഫ്താര്‍ മീറ്റും റമദാന്‍ ക്ലാസും സംഘടിപ്പിച്ചു
കുന്ദമംഗലം: വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ കാരന്തൂര്‍ കുന്ദമംഗലം ശാഖയുടെ നേതൃത്വത്തില്‍ ഇഫ്താര്‍ മീറ്റും റമദാന്‍ ക്ലാസും അജുവ ഹോട്ടലില്‍ വെച്ച് നടത്തി. കാരന്തൂര്‍ അല്‍ ഹിക്മ മദ്‌റസയിലെ വിദ്യാര്‍ത്ഥികളായ അഫ് ലഹ് ബിന്‍ റാഷിദിന്റെ ഖുര്‍ആന്‍ പാരായണത്തോടെ ആരംഭിച്ച പ്രോഗ്രാമില്‍ സിയാ സൈനബ് ഹദീസ് പാഠം അവതരിപ്പിച്ചു. മുഖ്യപ്രഭാഷണം തൗഭയും ഇസ്തിഗ്ഫാര്‍ ഉം എന്ന വിഷയത്തില്‍ യാസര്‍ മദനി പകര നിര്‍വഹിച്ചു. സ്വാഗതം മന്‍സൂര്‍.എനും മുഹമ്മദ് അധ്യക്ഷതയും വഹിച്ചു. കാരന്തൂര്‍ ശാഖ സെക്രട്ടറി ഉസ്മാന്‍ നന്ദി പറഞ്ഞു.




