ലീഡർ കെ കരുണാകരൻ ചാരിറ്റബിൾ ട്രസ്റ്റ് ഇഫ്‌താർ സംഗമം നടത്തി
കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചുവരുന്ന കാലത്ത് പോലീസിന്റെ ഭാഗത്തുനിന്നുള്ള നടപടികൾ എന്തൊക്കെയാണ് സാറേ ” പത്താം ക്ലാസുകാരിയായ ഭിന്നശേഷിക്കാരി മിടുക്കി പെൺകുട്ടി ഫാത്തിമ മിയയുടെ ചോദ്യം കുന്ദമംഗലം സർക്കിൾ ഇൻസ്പെക്ടർ യൂസഫ് നടത്തറമ്മലിനോട് ആയിരുന്നു. ചെറു ചിരിയോടെ കുട്ടികളോടെല്ലാം ആയി സിഐ ചോദ്യത്തിന് വ്യക്തമായും സരസമായും ഉത്തരങ്ങൾ പറഞ്ഞു. പോലീസിനോടുള്ള അവരുടെ ഭയം ക്രമേണ അലിഞ്ഞില്ലാതായി. കാക്കിയണിഞ്ഞ പോലീസ് ഭയപ്പെടുത്തുന്ന ഒന്നല്ലെന്നും തങ്ങളുടെ സംരക്ഷകരാണ് എന്നുള്ള തിരിച്ചറിവിൽ അവർ കൂടുതൽ ചോദ്യങ്ങൾ എയ്തു. കുന്ദമംഗലത്തെ കെ കരുണാകരൻ ചാരിറ്റബിൾ […]
