ഐ.എഫ്.എഫ്.കെ കൊച്ചി എഡിഷന്‍ ഉദ്ഘാടന ചടങ്ങില്‍ നിന്ന് നടന്‍ സലീം കുമാറിനെ ഒഴിവാക്കി; വിവാദം
അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ(ഐ.എഫ്.എഫ്.കെ) കൊച്ചി എഡിഷന്‍ ഉദ്ഘാടന ചടങ്ങില്‍ നിന്ന് മുന്‍ ദേശീയ പുരസ്‌കാര ജേതാവായ സലീം കുമാറിനെ ഒഴിവാക്കിയ സംഭവം വിവാദത്തില്‍. സലീംകുമാര്‍ തന്നെ ഇക്കാര്യം വെളിപ്പെടുത്തി രംഗത്തെത്തിയത്. പുരസ്‌കാര ജേതാക്കളായിരുന്നു തിരി തെളിയിക്കേണ്ടിയിരുന്നത്. രാഷ്ട്രീയ വ്യത്യാസത്തിന്റെ ഭാഗമായാണ് തന്നെ ഒഴിവാക്കിയതെന്ന് സലീം കുമാര്‍ പറഞ്ഞു. എന്നെ വ്യക്തമായി മാറ്റി നിര്‍ത്തിയതാണ്. അബദ്ധം പറ്റിയതാണെങ്കില്‍ മനസ്സിലാക്കാം. നടന്‍ ടിനി ടോം രണ്ടാഴ്ച മുന്നേ ചോദിച്ചതാണ് സലീം കുമാറിനെ എന്തുകൊണ്ട് മാറ്റി നിര്‍ത്തുന്നുവെന്ന്. രാഷ്ട്രീയത്തിന്റെ പേരിലാണ് തന്നെ ഒഴിവാക്കിയതെന്നും […]

