Kerala News

കൊല നടത്തുമെന്ന് ഒരു മാസം മുൻപ് പറഞ്ഞു; പുറത്തിറങ്ങിയാൽ ഞങ്ങളെയും കൊല്ലും; ഹമീദിന്റെ മൂത്ത മകൻ ഷാജി

  • 20th March 2022
  • 0 Comments

കൂട്ടക്കൊല നടത്തുമെന്ന് ഒരു മാസം മുമ്പ് പിതാവ് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ഇടുക്കി ചീനിക്കുഴിയിൽ മകനെയും കുടുംബത്തെയും തീകൊളുത്തിക്കൊന്ന ഹമീദിന്റെ മൂത്ത മകൻ ഷാജി. അനിയനെയും കുടുംബത്തെയും ചുട്ടുകൊന്ന ഹമീദ് ഇനിയൊരിക്കലും ജയിലിൽ നിന്നും പുറത്തിറങ്ങരുതെന്നും കടുത്ത ശിക്ഷ തന്നെ ലഭിക്കണമെന്നും ഷാജി പറഞ്ഞു . പുറത്തിറങ്ങിയാൽ അടുത്തത് തന്നെയും കുടുംബത്തെയും കൊല്ലുമെന്ന് ഭയമുണ്ട്. പ്രാണ ഭയത്തോടെയാണ് താനും കുടുംബവും ജീവിക്കുന്നതെന്നും ഷാജി പറഞ്ഞു. ”ഞങ്ങൾ രണ്ട് മക്കളെയും ഒരിക്കലും അംഗീകരിക്കാത്ത ആളായിരുന്നു വാപ്പ ഹമീദ്. ഉമ്മ പാവമായിരുന്നു. വാപ്പക്ക് […]

Kerala News

ദോശയ്ക്കൊപ്പം നൽകിയ സാമ്പാറിന് ഒരാൾക്ക് 100 രൂപ വീതം ബിൽ, ഒടുവിൽ തർക്കം,വിനോദ സഞ്ചാരികളെ മുറിയില്‍ പൂട്ടിയിട്ട് ഹോട്ടലുടമ

  • 13th March 2022
  • 0 Comments

ഹോട്ടലിൽ ദോശയ്ക്കൊപ്പം നൽകിയ സാമ്പാറിന് 100 രൂപ വിലയിട്ടത് ചോദ്യംചെയ്ത വിനോദസഞ്ചാരികളെ ഉടമ ഹോട്ടലിനുള്ളിൽ പൂട്ടിയിട്ടു.കോട്ടയത്ത് നിന്ന് രാമക്കല്‍മേട്ടില്‍ എത്തിയ വിനോദ സഞ്ചാരികള്‍ക്കാണ് ഈ അനുഭവം ഉണ്ടായത്.രാമക്കൽമേട് കൊമ്പംമുക്കിലെ ഹോട്ടൽ ഉടമയും കോട്ടയത്തുനിന്നുള്ള സംഘവും തമ്മിലാണ് വാക്കേറ്റമുണ്ടായത്. രാവിലെ ഹോട്ടലില്‍ നിന്ന് വിനോദ സഞ്ചാരികളായ ആറ് പേര്‍ ദോശയും സാമ്പാറും കഴിച്ച് പണം നല്‍കാന്‍ ബില്ല് പരിശോധിച്ചപ്പോഴാണ് ദോശക്ക് മിനിമം വിലയും സാമ്പാറിന് ഒരാള്‍ക്ക് നൂറ് രൂപയുമാണ് ഈടാക്കിയതെന്ന് മനസ്സിലായത്. ഇതോടെ വിനോദ സഞ്ചാരികളും ഹോട്ടലുടമയും തമ്മില്‍ […]

Kerala News

യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുൻ ഭർത്താവ് അറസ്റ്റിൽ

  • 8th March 2022
  • 0 Comments

മുട്ടം മഞ്ഞപ്രയിൽ യുവതിക്ക് നേരെ ആസിഡ് അക്രണം ഉണ്ടായി. തൊടുപുഴ പഴയമറ്റം സ്വദേശി സോനക്ക് നേരെ ഇന്ന് രാവിലെ മുൻ ഭർത്താവ് രാഹുലാണ് അക്രമം നടത്തിയത്.​ഗുരുതരമായി പരിക്കേറ്റ സോനയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സോനക്ക് നാല്പത് ശതമാനം പൊള്ളലേറ്റിട്ടുണ്ട് . നെഞ്ചിലും രണ്ട് കൈകളിലും പുറകിലുമാണ് പൊള്ളലേറ്റത്. ഇവരെ ബേർൺ ഐസിയുവിലേക്ക് മാറ്റി. അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം.മുട്ടം പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. രാഹുലിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Kerala News

ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെതിരായ പരാമർശം; ഡി.സി.സി പ്രസിഡന്റ് സി.പി.മാത്യുവിനെതിരെ കേസ്

  • 24th February 2022
  • 0 Comments

ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രാജി ചന്ദ്രനെതിരെ അശ്ലീല പ്രസംഗം നടത്തിയ സംഭവത്തില്‍ ഡി.സി.സി പ്രസിഡന്റ് സി.പി.മാത്യുവിനെതിരെ കേസ്. പ്രസംഗത്തിനെതിരെ രാജി ചന്ദ്രന്‍ കഴിഞ്ഞ ദിവസം ഡിവൈഎസ്പിക്ക് പരാതി നല്‍കിയിരുന്നു. ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിലായിരുന്നു ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യുവിന്റെ വിവാദ പ്രസംഗം.. പരാതിയില്‍ രാജി ചന്ദ്രന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. കോണ്‍ഗ്രസില്‍ നിന്നും കൂറുമാറി സിപിഐഎമ്മില്‍ ചേര്‍ന്നതാണ് പ്രകോപനത്തിന് കാരണം. സംഭവത്തില്‍ സിപി മാത്യൂവിനെതിരെ ജില്ലാ സിപിഐഎം നേതൃത്വം രംഗത്തെത്തിയിരുന്നു. രാജി ചന്ദ്രന് […]

Kerala News

പട്ടയങ്ങള്‍ റദ്ദാക്കിയ നടപടി 2019 ൽ എടുത്ത തീരുമാനത്തിന് ഭാഗം; ആശങ്കകൾ പരിഹരിക്കുമെന്നും കോടിയേരി

  • 20th January 2022
  • 0 Comments

രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കിയ സർക്കാർ നടപടി സിപിഎമ്മിന്റെ തീരുമാനം തന്നെയാണെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.നടപടി 2019 ൽ എടുത്ത തീരുമാനത്തിന് ഭാഗമാണെന്നും ഇടുക്കി ജില്ലയിലെ സിപിഎമ്മിലും സിപിഐയിലുമുണ്ടായ ആശങ്കകൾ പരിഹരിക്കുമെന്നും കോടിയേരി വ്യക്തമാക്കി. പട്ടയം ലഭിച്ച ആരെയും ഒഴിപ്പിക്കില്ലെന്ന് കോടിയേരി പറഞ്ഞു. പട്ടയത്തിന്റെ നിയമ സാധുത പരിശോധിക്കുക മാത്രമാണ് പുതിയ നടപടിയുടെ ലക്ഷ്യം. പട്ടയം നഷ്ടപ്പെടുന്നവര്‍ വീണ്ടും അപേക്ഷ നല്‍കി നടപടി പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചൊവ്വാഴ്ചയാണ് രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് റവന്യൂ വകുപ്പ് […]

Kerala News

പാർട്ടി ഓഫീസ് തൊടാന്‍ ഒരാളെയും അനുവദിക്കില്ല രവീന്ദ്രന്‍ പട്ടയം റദ്ദാക്കിയതിനെതിരെ എംഎം മണി

  • 20th January 2022
  • 0 Comments

രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാനുള്ള സർക്കാർ ഉത്തരവ് വന്നതിനു പിന്നാലെ പട്ടയത്തിന്റെ പേരിൽ സിപിഐഎം ഓഫീസിൽ തൊടാൻ ആരെയും അനുവദിക്കില്ലെന്ന് ഉടുമ്പന്‍ചോല എംഎല്‍എ എം.എം. മണി. പട്ടയങ്ങൾ റദ്ദാക്കുന്നതിന്റെ പേരിൽ മൂന്നാറിലെ പാർട്ടി ഓഫിസിനെ തൊടാൻ വന്നാൽ അത് അനുവദിച്ച് കൊടുക്കില്ലെന്നും റവന്യുവകുപ്പിന്റെ ഇപ്പോഴത്തെ നിലപാട് മനസിലാകുന്നില്ലെന്നും എം എം മണി പ്രതികരിച്ചു. പട്ടയം ലഭിക്കുന്നതിന് മുൻപ് പാർട്ടി ഓഫീസ് അവിടെയുണ്ട്. വിഷയം നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും അദ്ദേഹം വ്യകത്മാക്കി. സർക്കാർ തീരുമാനത്തോട് യോജിക്കുന്നില്ല. തീരുമാനം ചോദ്യം ചെയണോ […]

Kerala News

കുസൃതി കാണിച്ചതിന് മകന്റെ കാലിലും ഇടുപ്പിലും പൊള്ളലേൽപ്പിച്ച് അമ്മയുടെ ക്രൂരത

  • 7th January 2022
  • 0 Comments

ഇടുക്കി ശാന്തൻപാറയിൽ അഞ്ചര വയസുള്ള മകന്റെ കാലിലും ഇടുപ്പിലും പൊള്ളലേൽപ്പിച്ച് അമ്മയുടെ ക്രൂരത. കുസൃതി കൂടുതൽ കാണിച്ചതിനാണ് ശാന്തൻപാറ പേത്തൊട്ടി സ്വദേശി അവിനേഷിന്റെ രണ്ട് കാലിലും ഇടുപ്പിലും പൊള്ളലേൽപ്പിച്ചത് . അമ്മ ഭുവനയാണ് പൊള്ളിച്ചതെന്ന് കുട്ടി പറഞ്ഞു.കുസൃതി കൂടുതൽ കാണിച്ചതിനും തന്നെ അനുസരിക്കാതെ സമീപത്തെ വീടുകളിൽ പോയതിനുമുള്ള ശിക്ഷയായാണ് കുട്ടിയുടെ ശരീരത്തിൽ പൊള്ളലേൽപ്പിച്ചതെന്നാണ് അമ്മ ഭുവന പറഞ്ഞത്.തമിഴ്നാട് സ്വദേശികളാണ് ഇവർ. കുട്ടിയുടെ ശരീരത്തിലെ പൊള്ളൽ ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചതിനെ തുടർന്ന് അമ്മക്കെതിരെ പൊലീസ് കേസെടുത്തു. […]

Kerala News

നിലപാട് മാറ്റി എസ്.രാജേന്ദ്രന്‍;സിപിഐഎം ഇടുക്കി ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കില്ല

  • 3rd January 2022
  • 0 Comments

ഇന്ന് ആരംഭിക്കുന്ന സിപിഐഎം ഇടുക്കി ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന് എസ്.രാജേന്ദ്രന്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് ഇന്നലെ എസ്. രാജേന്ദ്രന്‍ അറിയിച്ചിരുന്നു.. നടപടിയിലെ ഇളവ് സംബന്ധിച്ച് ഉറപ്പ് ലഭിക്കാത്ത സാഹചര്യത്തിലാണ് നടപടിയെന്നാണ് സൂചന. പ്രധാനപ്പെട്ട സമ്മേളനമാണ് നടക്കുന്നതെന്നും ചെറുതായി കാണാന്‍ കഴിയില്ലെന്നുഎസ് രാജേന്ദ്രൻ ഇന്നലെ പറഞ്ഞിരുന്നു.ജില്ലാ കമ്മിറ്റി അംഗമായത് കൊണ്ട് പങ്കെടുക്കേണ്ട ബാധ്യതയുണ്ടെന്നും അദ്ദേഹം വിശദീകരണം നല്‍കി.നേരത്തെ സിപിഐഎം ബ്രാഞ്ച്, ഏരിയ സമ്മേളങ്ങളില്‍ നിന്ന് എസ് രാജേന്ദ്രന്‍ വിട്ടുനിന്നത് വലിയ വിവാദമായിരുന്നു. ദേവികുളം തെരഞ്ഞെടുപ്പില്‍ വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് എസ് […]

information

അറിയിപ്പുകൾ

  • 4th March 2021
  • 0 Comments

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലും നിരീക്ഷണ സ്‌ക്വാഡുകള്‍ രൂപീകരിച്ചു ജില്ലാ വരണാധികാരിയായ ജില്ലാ കലക്ടര്‍ എച്ച്. ദിനേശന്‍ ഉത്തരവിട്ടു. മണ്ഡലം, ടീം ലീഡര്‍, പരിധി ചുവടെ ഫ്‌ളൈയിംഗ് സ്‌ക്വാഡ്- ദേവികുളം മണ്ഡലം- എ.ശ്രീധരന്‍, സെക്രട്ടറി, വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്ത് (അടിമാലി, വെള്ളത്തൂവല്‍, മാങ്കുളം, പള്ളിവാസല്‍, ബൈസണ്‍വാലി, ചിന്നക്കനാല്‍ ഗ്രാമപഞ്ചായത്തുകള്‍) സനല്‍ – പോലീസ് ഓഫീസര്‍ നന്ദകുമാര്‍ ആര്‍, സെക്രട്ടറി, വട്ടവട ഗ്രാമപഞ്ചായത്ത് (മൂന്നാര്‍, ദേവികുളം, ഇടമലക്കുടി, മറയൂര്‍, കാന്തല്ലൂര്‍, വട്ടവട ഗ്രാമപഞ്ചായത്തുകള്‍) റെജീസ് എ. ബി- […]

ഇടുക്കിയില്‍ പീഡനത്തിനിരയായി ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി മരിച്ചു

  • 31st October 2020
  • 0 Comments

ഇടുക്കി നരിയംപാറയില്‍ ഓട്ടോ ഡ്രൈവറുടെ പീഡനത്തിനിരയായതിനെ തുടര്‍ന്ന് ദേഹത്ത് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് 17 വയസുള്ള പെണ്‍കുട്ടി മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ 23 നാണ് പെണ്‍കുട്ടി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. നരിയംപാറയില്‍ ഓട്ടോഡ്രൈവറായ യുവാവ് പ്രണയം നടിച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവം അറിഞ്ഞ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. പിന്നാലെ പ്രതി ഒളിവില്‍ പോയി, പെണ്‍കുട്ടി ആത്മഹത്യശ്രമം നടത്തിയതോടെ പ്രതി പൊലീസില്‍ കീഴടങ്ങുകയായിരുന്നു.

error: Protected Content !!