ഇടുക്കി സത്രം- പുല്ലുമേട് കാനന പാതയില്‍ നിയന്ത്രണമേര്‍പ്പെടുത്തി
പത്തനംതിട്ട: ഇടുക്കി സത്രം- പുല്ലുമേട് കാനന പാതയില്‍ നിയന്ത്രണമേര്‍പ്പെടുത്തി. കനത്ത മൂടല്‍ മഞ്ഞും മഴയും മൂലമാണ് പാത അടച്ചത്. ഇന്ന് ശബരിമല തീര്‍ത്ഥാടകരെ കടത്തി വിടില്ല. തീര്‍ത്ഥാടകര്‍ക്ക് പമ്പയിലെത്താന്‍ കെഎസ്ആര്‍ടിസി ബസ് ഏര്‍പ്പെടുത്തി. അതിശക്തമായ മഴ തുടരുന്നതിനാല്‍ ഇടുക്കി കുമളിയില്‍ നിന്നു മുക്കുഴി, സത്രം വഴി ശബരിമലയിലേക്ക് കാനന പാതയിലൂടെയുള്ള തീര്‍ഥാടകരുടെ യാത്ര നിരോധിച്ചു. കാലാവസ്ഥ അനുകൂലമാകുന്നത് വരെയാണ് നിരോധനം. തീര്‍ഥാടകരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് താല്‍ക്കാലിക നിരോധനം. തുടര്‍ നടപടി സ്വീകരിക്കാന്‍ പൊലീസിനും വനം വകുപ്പിനും നിര്‍ദേശം […]