ഇടുക്കി പെട്ടിമുടി ദുരന്തത്തിന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് അഞ്ചാണ്ട്; ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയത് 70 ജീവനുകള്‍
ഇടുക്കി പെട്ടിമുടി ദുരന്തത്തിന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് അഞ്ചാണ്ട്. 2020 ഓഗസ്റ്റ് ആറിനാണ് രാജമല എസ്റ്റേറ്റിലെ പെട്ടിമുടിയില്‍ ഉരുള്‍പൊട്ടി 70 പേര്‍ക്ക് ജീവന്‍ നഷ്ടമായത്. കണ്ണന്‍ ദേവന്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള രാജമല എസ്റ്റേറ്റ്. കോവിഡ് മഹാമാരിയുടെ കാലമായിരുന്നതിനാല്‍ മറ്റു സ്ഥലങ്ങളില്‍ പഠിക്കാനായി പോയിരുന്ന ചില വിദ്യാര്‍ത്ഥികള്‍ ഒഴിച്ച് കുടുംബാംഗങ്ങളെല്ലാം എസ്റ്റേറ്റ് ലയങ്ങളില്‍ ഉണ്ടായിരുന്നു. ശക്തമായ കാറ്റിലും മഴയിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നതിനാല്‍ ഭൂരിഭാഗം പേരും നേരത്തെ ഉറക്കം പിടിച്ചു. രാത്രി 10.45നു ശേഷമാണ് ഉരുള്‍പൊട്ടല്‍ ഉണ്ടാവുന്നത്. പുലര്‍ച്ചയാണ് ദുരന്തവാര്‍ത്ത […]

