Kerala News

കോഴിക്കോട് കിണറ്റിൽ നിന്ന് കണ്ടെത്തിയ മൃതദേഹം; ഇയ്യാട് സ്വദേശിയുടേത്

  • 28th February 2023
  • 0 Comments

കോഴിക്കോട് കിണറ്റിൽ കണ്ടെത്തിയ അ‍ജ്ഞാത മൃതദേഹം ഇയ്യാട് സ്വദേശിയായ അൽ അമീനിന്റേത് ആണെന്ന് തിരിച്ചറിഞ്ഞു. നരിക്കുനിക്ക് സമീപം പന്നിക്കോട്ടൂർ മുഹമ്മദിന്റെ വീട്ടിലെ കിണറ്റിലെ വെള്ളത്തിന് ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് പരിശോധന നടത്തിയായപ്പോളാണ് മൃതദേഹം ലഭിച്ചത്. തുടർന്ന് വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ കൊടുവള്ളി പോലീസും നരിക്കുനി അഗ്നിരക്ഷാ സേനയുമാണ് മൃതദേഹം പുറത്തെടുത്തത്.മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടം പരിശോധനയ്ക്ക് അയച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് കൊടുവള്ളി പൊലീസ് അറിയിച്ചു.

error: Protected Content !!