International News

അമേരിക്കയില്‍ കനത്ത നാശം വിതച്ച് ഐഡ ചുഴലിക്കാറ്റ്; രാജ്യത്ത് ഇതുവരെ ഉണ്ടായിട്ടുള്ളതില്‍ ശക്തമായ അഞ്ചാമത്തെ ചുഴലിക്കാറ്റ്

  • 30th August 2021
  • 0 Comments

അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത നാശം വിതച്ച് ഐഡ ചുഴലിക്കാറ്റ്. രാജ്യത്ത് ഇതുവരെ ഉണ്ടായിട്ടുള്ള ഏറ്റവും ശക്തമായ ചുഴലിക്കാറ്റുകളില്‍ ഒന്നാണ് ഇത്. ലൂസിയാന, ന്യൂ ഓര്‍ലിയന്‍സ് എന്നിവിടങ്ങളില്‍ ആഞ്ഞുവീശിയ കാറ്റില്‍ ശക്തമായ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. നിരവധിപേരെ മാറ്റിപ്പാര്‍പ്പിച്ചു. പതിനാറ് വര്‍ഷം മുന്‍പ് ലൂസിയാനയെയും മിസ്സിസിപ്പിയെയും തകര്‍ത്ത കത്രീന ചുഴലിക്കാറ്റ് എത്തിയ അതേ ദിവസമാണ് കാറ്റഗറി നാലില്‍ വരുന്ന ഐഡയുടെയും വരവ്. ഏകദേശം 241 കിലോമീറ്റര്‍ വേഗതയില്‍ വീശുന്ന ഐഡ അമേരിക്കയെ ബാധിച്ച ഏറ്റവും ശക്തമായ അഞ്ചാമത്തെ ചുഴലിക്കാറ്റാണ്. […]

error: Protected Content !!