kerala Kerala Local

ബിരിയാണി കഴിച്ചു; കോഴിക്കോട് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ഭക്ഷ്യവിഷബാധ; 11 കാരി തീവ്രപരിചരണ വിഭാഗത്തില്‍

കോഴിക്കോട്: ചാത്തമംഗലത്ത് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ഭക്ഷ്യവിഷബാധ. 11 കാരി ആരാധ്യ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. വൈത്തിരിയിലെ ഒരു റസ്റ്റോറന്റില്‍ നിന്നും കഴിഞ്ഞദിവസം ഇവര്‍ ബിരിയാണി കഴിച്ചിരുന്നു. രാജേഷ്, ഷിംന, ആദിത് എന്നിവരുടെ ആരോഗ്യനില തൃപ്തികരമാണ്. മീനങ്ങാടിയിലെ സുഹൃത്തിന്റെ വീട്ടിലെത്തി അല്‍പ്പസമയത്തിനകം പെണ്‍കുട്ടിക്ക് പനിയും തലവേദനയും അനുഭവപ്പെട്ടു. കുറച്ചു കഴിഞ്ഞപ്പോള്‍ വയറിളക്കവും ഛര്‍ദ്ദിയുമുണ്ടായായി. മറ്റുള്ളവര്‍ക്കും ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടു.

Kerala kerala

ഐസിയു പീഡനക്കേസ്; തുടരന്വേഷണ ചുമതല ഉത്തരമേഖലാ ഐ.ജിക്ക്

  • 22nd April 2024
  • 0 Comments

ഐസിയു പീഡനക്കേസില്‍ തുടരന്വേഷണ ചുമതല ഉത്തരമേഖലാ ഐ.ജിക്ക്. അതിജീവിതയുടെ സമരവും അന്വേഷണ റിപ്പോര്‍ട്ട് കൈമാറാത്തതും അന്വേഷിക്കണം. മുഖ്യമന്ത്രിയുടെ ഓഫിസിന്റേതാണ് നിര്‍ദേശം. പൊലീസ് കമ്മിഷണറുടെ ഓഫിസിനു മുന്നില്‍ അനിശ്ചിതകാല സമരത്തിലാണ് അതിജീവിത. അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയാലേ സമരം അവസാനിപ്പിക്കൂവെന്നും കമ്മിഷണര്‍ മോശമായി പെരുമാറിയെന്നും അതിജീവിത പറഞ്ഞു.

error: Protected Content !!