National News

രാജ്യത്ത് കൊറോണ പരിശോധനാ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി ഐസിഎംആര്‍

രാജ്യത്ത് കൊറോണ പരിശോധനാ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി ഐസിഎംആര്‍. രോഗം സ്ഥിരീകരിച്ചവര്‍ക്ക് വീണ്ടും ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമില്ലെന്നതടക്കമുളള മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. കൊറോണയുടെ രണ്ടാം തരംഗം രൂക്ഷമായിരിക്കെ രാജ്യത്തെ ലബോറട്ടറികളുടെ ജോലി ഭാരം കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് മാര്‍ഗനിര്‍ദേശങ്ങളിലെ മാറ്റം. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്ക് ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍ നിര്‍ബന്ധമായി പരിശോധന നടത്തണമെന്ന വ്യവസ്ഥ ഒഴിവാക്കി. ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലാത്തവര്‍ക്ക് ഇതര സംസ്ഥാനങ്ങളില്‍ യാത്ര ചെയ്യുന്നതിന് ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തണമെന്ന നിബന്ധന ഇനി ഉണ്ടാകില്ല. പരിശോധനാ ലബോറട്ടറികളുടെ ജോലിഭാരം കുറയ്ക്കാന്‍ ഈ […]

ഇരട്ട വ്യതിയാനം വന്ന കോവിഡിനുൾപ്പെടെ കൊവാക്‌സിന്‍ ഫലപ്രദം; ഐസിഎംആര്‍

  • 21st April 2021
  • 0 Comments

ഇരട്ട വ്യതിയാനം വന്ന കൊവിഡിന് ഉള്‍പ്പെടെ പല വകഭേദങ്ങള്‍ക്ക് കൊവാക്‌സിന്‍ ഫലപ്രദമെന്ന് പഠനത്തില്‍ കണ്ടെത്തിയതായി ഐസിഎംആര്‍ അറിയിച്ചു. അതേസമയം കൊവിഷീല്‍ഡ് വാക്‌സിന്റെ വില സെറം ഇന്സ്റ്റിറ്റിയൂട്ട് പ്രഖ്യാപിച്ചു. സംസ്ഥാന സര്‍ക്കാറുകള്‍ക്ക് 400 രൂപയും സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപയുമാണ് ഡോസ് ഒന്നിന് വാക്‌സിന്റെ വില. കേന്ദ്ര സര്‍ക്കാരിന് 150 രൂപ നിരക്കിലാകും നല്‍കുക.

News

രോഗവ്യാപനം കുറയും; വായില്‍ വെള്ളം നിറച്ച് കോവിഡ് പരിശോധന നടത്താമെന്ന് ഐ.സി.എം.ആര്‍

കൊവിഡ് 19 പരിശോധനയ്ക്ക് സ്രവ സാംപിളെടുക്കാന്‍ പുതിയ രീതിയുമായി ഐ.സി.എം.ആര്‍. വായില്‍ വെള്ളം നിറച്ച് പരിശോധന നടത്തിയാല്‍ മതിയെന്ന് ഐ.സി.എം.ആര്‍ നിര്‍ദേശിച്ചു. ഇങ്ങനെ സ്രവം ശേഖരിക്കുന്നതിലൂടെ രോഗവ്യാപന സാധ്യത കുറയുമെന്നാണ് ഐസിഎംആര്‍ പറയുന്നത്. ഗുരുതരമല്ലാത്ത രോഗികള്‍ക്ക് ഈ പരിശോധന നടത്തിയാല്‍ മതിയാകും. ഡല്‍ഹി എയിംസില്‍ നടത്തിയ പരീക്ഷണം വിജയമാണെന്നും ഐസിഎംആര്‍ പറയുന്നു.

News

കോവിഡിനെതിരെ ഇന്ത്യന്‍ വാക്‌സിന്‍ ആദ്യമായി മനുഷ്യനില്‍ പരീക്ഷിച്ചു

കോവിഡ് 19 വൈറസിനെതിരെ ഇന്ത്യ വികസിപ്പിക്കുന്ന വാക്സിനായ കൊവാക്സിന്‍ ആദ്യമായി മനുഷ്യനില്‍ പരീക്ഷിച്ചു. ദല്‍ഹിയിലെ എയിംസില്‍ 30 കാരനാണ് വാക്സിന്‍ പരീക്ഷിച്ചത്. ഏഴ് ദിവസം ഇദ്ദേഹത്തെ നിരീക്ഷിക്കും. വാക്സിന്‍ മനുഷ്യശരീരത്തില്‍ പ്രയോഗിക്കുന്നതിനാവശ്യമായ എല്ലാ ടെസ്റ്റുകളും നടത്തിയിട്ടുണ്ടെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്. എയിംസ് അധികൃതരെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 5 പേരെയാണ് വാക്സിന്‍ പരീക്ഷണത്തിനായി തെരഞ്ഞെടുത്തത്. ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ലിമിറ്റഡുമായി സഹകരിച്ചാണ് ‘കൊവാക്‌സിന്‍’ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഐ.സി.എം.ആര്‍ നടത്തുന്നത്. നേരത്തെ ആഗസ്റ്റ് 15 […]

Kerala

ആന്റിജൻ ടെസ്റ്റ് ആധികാരികം, ഐ.സി.എം.ആർ അംഗീകൃതം

  • 12th July 2020
  • 0 Comments

കോവിഡ് സ്ഥിരീകരണത്തിനുള്ള പരിശോധനയിൽ ആൻറിജൻ ടെസ്റ്റ് കൃത്യതയും ആധികാരികതയും ഉറപ്പാക്കുന്നതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി.കോവിഡ് 19 അതിവേഗം പടരുന്ന സ്ഥലങ്ങളിൽ വേഗത്തിൽ അണുബാധ നിർണ്ണയിക്കുകയും അവർക്കു ചികിത്സ നൽകുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. രോഗം ഗുരുതരമാകുന്നത് തടയുന്നതിനും തുടർവ്യാപനം ഉണ്ടാകുന്നത് നിയന്ത്രിക്കുന്നതിനും ഇത് സഹായിക്കും.അണുബാധ വേഗത്തിൽ പടരുമ്പോൾ കുറച്ചു സമയത്തിനുളളിൽ പരിശോധനാഫലം ലഭിക്കുന്ന പരിശോധനകൾ ആവശ്യമാണ്. അതിനാലാണ് ആൻറിജൻ ടെസ്റ്റ് അണുവ്യാപനം കൂടുതലുളള സ്ഥലങ്ങളിൽ നടത്തുന്നത്. ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) ഉം ആൾ ഇന്ത്യ […]

Kerala National

മുംബൈയിൽ നിന്ന് ഡൽഹിയിലെത്തിയ ഗവേഷകന് കോവിഡ് ഐസിഎംആർ ആസ്ഥാനം അടച്ചു

ന്യൂ ഡൽഹി : രണ്ടാഴ്ചകൾക്ക് മുൻപ് മുംബൈയിൽ നിന്ന് ഡൽഹിയിലെത്തിയ ഗവേഷകന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഐസിഎംആർ ആസ്ഥാനം അടച്ചു. കെട്ടിടം രണ്ടു ദിവസത്തിനകം അണുനശീകരണം നടത്തി പ്രവർത്തനം ആരംഭിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. രണ്ട് ദിവസം വീട്ടിലിരുന്ന് ജീവനക്കാർ ജോലി ചെയ്യാനാണ് നിർദ്ദേശം. അത്യാവശ്യമെങ്കിൽ മാത്രം കൊവിഡ് കോർ ടീം ആസ്ഥാനത്ത് എത്തിയാൽ മതിയെന്ന് അധികൃതർ അറിയിച്ചു.

error: Protected Content !!