Kerala News

ജാമ്യാപേക്ഷ തള്ളിയ ഉത്തരവിൽ ഇളവ് തേടി ഇബ്രാഹിംകുഞ്ഞ്

  • 4th January 2021
  • 0 Comments

പാലാരിവട്ടം പാലം അഴിമതി കേസിൽ ജാമ്യാപേക്ഷ തള്ളിയ ഉത്തരവിൽ ഇളവ് നേടാനായി മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞ് ഹൈക്കോടതിയിൽ അപേക്ഷ നൽകി. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് ജയിലിലേക്ക് മാറ്റിയ ശേഷം പുതിയ ജാമ്യാപേക്ഷയുമായി സമീപിക്കാനുള്ള ഹൈക്കോടതി ഉത്തരവ് വ്യവസ്ഥ ഒഴിവാക്കണം എന്നാവശ്യപ്പെട്ടാണ് ഇബ്രാഹിംകുഞ്ഞ് പുതിയ അപേക്ഷ നൽകിയിരിക്കുന്നത്.ആരോഗ്യസ്ഥിതി അതീവ ഗുരുതരമാണെന്നും ജയിലിലേക്ക് മാറ്റുന്നത് ജീവൻ അപകടത്തിലാക്കുമെന്നും ഇബ്രാഹിംകുഞ്ഞിന്റെ അപേക്ഷയിൽ പറയുന്നു. ആശുപത്രിയിൽ പോലീസ് കസ്റ്റഡിയിലായതിനാൽ ബന്ധുക്കൾക്ക് കൃത്യമായി സാന്ത്വന പരിചരണം നൽകാൻ കഴിയുന്നില്ലെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.

‘നമുക്ക് നാമേ പണിവത് നാകം നരകവുമതുപോലെ’; ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റില്‍ കവിത ചൊല്ലി പ്രതികരിച്ച് കെ.ടി ജലീല്‍

  • 18th November 2020
  • 0 Comments

മുന്‍പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റില്‍ പ്രതികരണവുമായി മന്ത്രി കെ.ടി ജലീല്‍. ‘നമുക്ക് നാമേ പണിവത് നാകം നരകവുമതുപോലെ’ എന്ന ഒറ്റവരി കവിതയുമായായിരുന്നു ജലീലിന്റെ പ്രതികരണം. താങ്കള്‍ ഉടന്‍ അറസ്റ്റിലാകുമെന്നായിരുന്നു ലീഗ് പറഞ്ഞുകൊണ്ടിരുന്നത്. ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത് അവരുടെ പ്രധാന നേതാവാണല്ലോ എന്ന ചോദ്യത്തിന് ചിരിയായിരുന്നു ജലീലിന്റെ മറുപടി. ഇതിന് പിന്നാലെയാണ് അദ്ദേഹം കവിത ചൊല്ലിയത്. ഇത് ആര്‍ക്കുള്ള മെസ്സേജാണ് എന്ന ചോദ്യത്തിന് മന്ത്രി മറുപടി നല്‍കിയില്ല. യു.ഡി.എഫ് ഉന്നയിച്ച ആരോപണം അവര്‍ക്ക് തിരിച്ചടിയായോ എന്ന ചോദ്യത്തിനും […]

പാലാരിവട്ടം പാലം അഴിമതി: വിജിലൻസ് സംഘം ഇബ്രാഹിംകുഞ്ഞിന്റെ വീട്ടിൽ

  • 18th November 2020
  • 0 Comments

പാലാരിവട്ടം പാലം അഴിമതിക്കേസിൽ കൂടുതൽ ചോദ്യം ചെയ്യലിനായി വിജിലൻസ് സംഘം മുൻ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിന്റെ വീട്ടിലെത്തി. രാവിലെയാണ് മൂന്ന് ഉദ്യോഗസ്ഥർ ഇബ്രാഹിംകുഞ്ഞിന്റെ വീട്ടിലെത്തിയത്. എന്നാൽ ഇബ്രാഹിംകുഞ്ഞ് വീട്ടിൽ ഇല്ലെന്ന് കുടുംബം അറിയിച്ചു. ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് വീട്ടിൽ എത്തിയിട്ടുണ്ട്. വീട്ടിൽ ഇബ്രാഹിംകുഞ്ഞിന്റെ ഭാര്യ മാത്രമായതിനാൽ വനിതാ പൊലീസിനേയും വിളിച്ചുവരുത്തിയിട്ടുണ്ട്. നേരത്തെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബ്രാഹിം കുഞ്ഞിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. പാലാരിവട്ടം പാലം നിർമാണ അഴിമതിയിൽ നിന്ന് ലഭിച്ചതാണ് ഈ തുകയെന്നും […]

കള്ളപ്പണം വെളുപ്പിച്ചെന്ന കേസ്: വി. കെ ഇബ്രാഹിംകുഞ്ഞിനെ ഇ.ഡി ചോദ്യം ചെയ്യുന്നു

കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ മുൻ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ എൻഫോഴ്‌സ്‌മെന്റ് ഓഫീസിലാണ് ചോദ്യം ചെയ്യൽ. നോട്ടുനിരോധന കാലത്ത് കൊച്ചിയിലെ രണ്ട് ബാങ്ക് അക്കൗണ്ടുകൾ വഴി 10 കോടിയുടെ കള്ളപ്പണം ഇബ്രാഹിംകുഞ്ഞ് ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചെന്ന കേസിലാണ് ചോദ്യംചെയ്യൽ. പിന്നീട് ഈ പണം ഇബ്രാഹിംകുഞ്ഞ് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി എന്ന പരാതിയിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഈ പണം പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് ലഭിച്ചതാണെന്നും ആരോപണമുണ്ട്. പാലാരിവട്ടം പാലം അഴിമതി […]

error: Protected Content !!