ഷാജ് കിരണും ഇബ്രാഹിമും അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി
സ്വപ്ന സുരേഷ് ഉള്‍പ്പെട്ട ഗൂഢാലോചന കേസില്‍ ഷാജ് കിരണ്‍, സുഹൃത്ത് ഇബ്രാഹിം എന്നിവര്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. എറണാകുളം പൊലീസ് ക്ലബ്ബിലാണ് ഹാജരായത്. അന്വേഷണ സംഘത്തിന്റെ നിര്‍ദേശപ്രകാരമാണ് ഹാജരാകുന്നതെന്ന് ഷാജ് കിരണ്‍ പറഞ്ഞു. ഇരുവരും പുലര്‍ച്ചയോടെയാണ് ചെന്നൈയില്‍ നിന്നും കേരളത്തില്‍ തിരിച്ചെത്തിയത്. ഇരുവരുടേയും ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി തീര്‍പ്പാക്കിയിരുന്നു. അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരമാണ് എത്തിയതെന്ന് ഷാജ് കിരണ്‍ മാധ്യമങ്ങളോട് പറഞ്ഞു. പറയാനുള്ള കാര്യങ്ങളെല്ലാം അന്വേഷണ സംഘത്തോട് പറയുമെന്ന് പറഞ്ഞ ഷാജ് കിരണ്‍, തനിക്കെതിരെ ഗൂഢാലോചന […]