സോണിയ സെബാസ്റ്റ്യനെ നാട്ടിലെത്തിക്കണമെന്ന ആവശ്യം;കേന്ദ്ര സർക്കാരിനോട് തീരുമാനം എടുക്കാൻ സുപ്രീം കോടതി
ഐഎസിൽ ചേർന്ന് നാടു വിട്ടു പോയ മലയാളി ആയിഷയെന്ന സോണിയ സെബാസ്റ്റ്യനെ നാട്ടിലേക്ക് തിരിച്ചെത്തിക്കണമെന്ന് ആവശ്യത്തിൽ തീരുമാനമറിയിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി .സോണിയ സെബാസ്റ്റ്യന്റെ പിതാവ് സെബാസ്റ്റ്യൻ നൽകിയ ഹർജിയിലാണ് സുപ്രീം കോടതി നിർദ്ദേശം. എട്ടാഴ്ചക്കുള്ളിൽ തീരുമാനമറിയിക്കാനാണ് സുപ്രീം കോടതി അറിയിച്ചത്. സോണിയ നിലവിൽ അഫ്ഗാൻ ജയിലിലുണ്ടെന്നും തന്റെ മകൾ ഐഎസിൽ ചേർന്നതിൽ പശ്ചാത്തപിക്കുന്നുണ്ടെന്നും ഹർജിയിൽ പറയുന്നു.ജസ്റ്റിസ് എൽ.നാഗേശ്വര റാവുവും ജസ്റ്റിസ് ബി.ആർ.ഗവായ്യുടെയും അധ്യക്ഷതയിലുള്ള ബെഞ്ചിന്റേതാണ് ഉത്തരവ്.2021 ജൂലൈയിൽ ഫയൽ ചെയ്ത ഹർജിയിലാണ് കോടതി നിർദേശം […]