ഐഫോൺ 14 വാങ്ങാനായി ആരും വൃക്ക വിൽക്കരുതേ എന്ന അഭ്യർത്ഥനയുമായി റെഡ് ക്രോസ്
ഐഫോൺ 14 വാങ്ങാനായി ആരും വൃക്ക വിൽക്കരുതെന്ന അഭ്യർത്ഥനയുമായി തായ് റെഡ് ക്രോസ് രംഗത്. ഫോൺ വാങ്ങാനായി വൃക്ക വിറ്റ ആളുകളുടേതെന്ന പേരിൽ ചിത്രങ്ങൾ പ്രചരിച്ചതിനു പിന്നാലെയാണ് റെഡ് ക്രോസിൻ്റെ അഭ്യർത്ഥന. ലാവോസിലെ ഒരു ബ്യൂട്ടി ക്ലിനിക്കിൽ, തങ്ങളുടെ ഐഫോണുകൾ പിടിച്ച് വൃക്ക മാറ്റിയതെന്ന തരത്തിൽ, വയറ്റിലുള്ള മുറിവുമായി നിൽക്കുന്ന ചിലരുടെ ചിത്രങ്ങളാണ് പുറത്തുവന്നത്. ഇത്തരത്തിൽ അവയവക്കൈമാറ്റം നടത്തുന്നത് നിയമലംഘനമാണെന്ന് തായ് റെഡ് ക്രോസ് അവയവക്കൈമാറ്റ വകുപ്പ് പറഞ്ഞു. അവയവക്കൈമാറ്റം ഇത്തരത്തിൽ പ്രചരിപ്പിക്കുന്നത് ശരിയല്ല. പ്രത്യേകിച്ച് ഐഫോൺ […]
