ലിഫ്റ്റിന്റെ വാതിലിനിടയില്‍ കുടുങ്ങി ഒമ്പതു വയസുകാരിക്ക് ദാരുണാന്ത്യം
ഹൈദരാബാദ്: ലിഫ്റ്റിന്റെ വാതിലിനിടയില്‍ കാല് കുടുങ്ങി ഒമ്പതു വയസ്സുകാരിക്ക് ദാരുണാന്ത്യം. ഹൈദരാബാദില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം.ഹസ്തിനപുരത്തെ നോര്‍ത്ത് എക്സ്റ്റ്ഷന്‍ കോളനിയിലെ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന കുട്ടി മൂന്നാം നിലയിലേക്ക് പോകുമ്പോഴായിരുന്നു കാല് ലിഫ്റ്റില്‍ കുടുങ്ങിയത്. കുട്ടി കാല് വലിച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ആരോ ലിഫ്റ്റിന്റെ ബട്ടണ്‍ അമര്‍ത്തുകയായിരുന്നു. കുട്ടിയുടെ ശരീരത്തിന്റെ പകുതി ഭാഗം ലിഫ്റ്റിന്റെ വാതിലിനിടയില്‍പ്പെട്ടുകയായിരുന്നു.