മദ്യനയംപിൻവലിക്കണം;ഡോ.ഹുസൈൻ മടവൂർ
സംസ്ഥാനത്ത് കൂടുതൽ മദ്യം ഉൽപാദിപ്പിച്ച് കൂടുതൽ ആളുകളിലേക്കെത്തിക്കുന്ന സംസ്ഥാന സർക്കാറിൻ്റെ പുതിയ മദ്യനയം മനുഷ്യത്വ വിരുദ്ധവും അതിക്രൂരവുമായതിനാൽ എത്രയും പെട്ടെന്ന് പിൻവലിക്കണമെന്ന് കോഴിക്കോട് പാളയം ജുമാ മസ്ജിദ് ചീഫ് ഇമാം ഡോ.ഹുസൈൻ മടവൂർ ആവശ്യപ്പെട്ടു.മനുഷ്യൻ്റെ ജീവനും സ്വത്തിന്നും സ്വര്യ ജീവിതത്തിനും ഭീഷണിയായിത്തീർന്നിട്ടുള്ള മദ്യം നിരോധിക്കേണ്ട സർക്കാർ മദ്യം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നത് കേരള ജനതയോടുള്ള വെല്ലുവിളിയാണ്.പൂട്ടിക്കിടക്കുന്ന മദ്യഷാപ്പുകൾ തുറക്കുന്നു, ദൂരപരിധി കുറച്ച് ആരാധനാലയങ്ങൾക്കും ദേവാലയങ്ങൾക്കും അടുത്ത് ഷോപ്പുകൾ തുറക്കുന്നു. പുതിയ ഷോപ്പുകൾ തുടങ്ങാനായി നിയമത്തിൽ ഇളവ് വരുത്തുന്നു. […]