ഭർത്താവ് ശമ്പളം പറഞ്ഞില്ല;വിവര അവകാശം കൊടുത്ത് ഭാര്യ;സംഭവം ലക്‌നൗവിൽ
വരുമാനം എത്രയാണെന്ന് വെളിപ്പെടുത്താൻ തയാറാകാത്ത ഭർത്താവിന്റെ ശമ്പളം എത്രയാണ് എന്ന് അറിയാൻ വ്യത്യസ്ത മാർഗം സ്വീകരിച്ച് യുപി ബറേലിയിലെ സഞ്ജു ഗുപ്തയെന്ന യുവതി .എത്ര ചോദിച്ചിട്ടും ഭർത്താവ് ശമ്പളം എത്രയാണ് എന്ന് പറയാത്തതിനെ തുടർന്ന് സഞ്ജു ഗുപ്ത വിവരാവകാശ അപേക്ഷ നൽകുകയായിരുന്നു. ആദ്യഘട്ടത്തിൽ തിരിച്ചടി നേരിട്ടെങ്കിലും കേന്ദ്ര വിവരാവകാശ കമ്മീഷൻ വരെ പോയി യുവതി തന്റെ പോരാട്ടത്തിൽ വിജയിച്ചു. ആദ്യം ബറേലിയിലെ ആദായനികുതി ഓഫീസിലെ സെൻട്രൽ പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസറുടെ മുന്നിലാണ് സഞ്ജു ഗുപ്ത അപേക്ഷ സമർപ്പിച്ചത്. […]
