ഭാര്യയെ വെട്ടി പരുക്കേൽപ്പിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി
ചെങ്ങന്നൂരിൽ ഭാര്യയെ വെട്ടിപ്പരുക്കേൽപ്പിച്ചശേഷം ഭർത്താവ് തൂങ്ങി മരിച്ചു. മുളക്കുഴ അരീക്കര കിഴക്കേവിളയിൽ ശ്രീജിത്ത് (47) ആണ് മരിച്ചത്. ഭാര്യ ജയശ്രീയെ (42) പരുക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ എട്ടേമുക്കാലോടെയാണ് സംഭവം. വെട്ടുകത്തി കൊണ്ട് ജയശ്രീയുടെ തലയ്ക്ക് വെട്ടുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. കുടുംബ പ്രശ്നങ്ങളാണ് സംഭവത്തിന്റെ കാരണം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.