Kerala News

ജയിലില്‍ കഴിയുന്ന ഗ്രോ വാസുവിന് ഐക്യദാർഢ്യം ; തിരുവോണ നാളില്‍ കോഴിക്കോട്ട് ഉപവാസ സമരം

  • 29th August 2023
  • 0 Comments

ജയിലിൽ കഴിയുന്ന മനുഷ്യാവകാശ പ്രവത്തകൻ ഗ്രോ വാസുവിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് കോഴിക്കോട് തിരുവോണ നാളിൽ ഉപവാസ സമരം. ഗ്രോ വാസുവിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഒരു കൂട്ടം മനുഷ്യാവകാശ പ്രവർത്തകരും വിവിധ സംഘടനാ പ്രതിനിധികളുമാണ് കോഴിക്കോട്ട് സമരം നടത്തിയത്. സർക്കാർ കേസ് പിൻവലിക്കണമെന്ന് ആവിശ്യപ്പെട്ട് കൊണ്ട് കഴിഞ്ഞ ദിവസങ്ങളിലായി നടന്ന സമരത്തിന്റെ തുടർച്ചയായാണ് തിരുവോണ നാളിലെ സമരം.വാസുവേട്ടന് ഐക്യദാ‍ഢ്യവുമായാണ് സമരം നടത്തുന്നതെന്ന് ഗ്രോ വാസു ഐക്യദാര്‍ഢ്യ സമിതി നേതാവ് അംബിക പറഞ്ഞു. അടുത്ത മാസം നാലിന് ​ഗ്രോ […]

Kerala News

കര്‍ഷകരില്‍ നിന്ന് സംഭരിച്ച നെല്ലിന്റെ വില നൽകിയില്ല; തിരുവോണ നാളില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ പട്ടിണിക്കഞ്ഞി സമരവുമായി കൊടിക്കുന്നില്‍ സുരേഷ് എംപി

  • 29th August 2023
  • 0 Comments

കുട്ടനാട്ടിലെ കർഷകരിൽ നിന്ന് സംഭരിച്ച നെല്ലിന്റെ വില നൽകാത്തതിൽ പ്രതിഷേധിച്ച് തിരുവോണ നാളിൽ സെക്രട്ടേറിയറ്റിന് മുന്നില്‍ പട്ടിണിക്കഞ്ഞി സമരവുമായി കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗവും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമായ കൊടിക്കുന്നില്‍ സുരേഷ് എംപി. ഇന്ന് രാവിലെ 9 മണിക്കാരംഭിച്ച സമരം ഉച്ചയ്ക്ക് ഒരുമണി വരെ തുടരും. മോദി സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നയങ്ങളുടെ തുടര്‍ച്ചയും കര്‍ഷക വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ അനുകരണവുമാണ് സംസ്ഥാനസര്‍ക്കാര്‍ കേരളത്തിലെ നെല്‍ കര്‍ഷകരോട് കാട്ടുന്നതെന്ന് കൊടിക്കുന്നില്‍ സുരേഷ് ഫേസ്ബുക്കില്‍ വിമര്‍ശിച്ചു. സംസ്ഥാനത്ത് 360 കോടി […]

National News

ഡൽഹി സർക്കാർ പിരിച്ചു വിട്ട 991 അങ്കണവാടി ജീവനക്കാരെ തിരിച്ചെടുക്കണം; അനിശ്ചിതകാല നിരാഹാരവുമായി അങ്കണവാടി വര്‍ക്കേഴ്‌സ് ആന്‍ഡ് ഹെല്‍പ്പേഴ്‌സ് യൂണിയന്‍

ശമ്പള വർധനവ് ആവശ്യപ്പെട്ട് പ്രതിഷേധിച്ചതിന് ഡൽഹി സർക്കാർ പിരിച്ചു വിട്ട 991 അങ്കണവാടി ജീവനക്കാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് നിരാഹാര സമരവുമായി അങ്കണവാടി വര്‍ക്കേഴ്‌സ് ആന്‍ഡ് ഹെല്‍പ്പേഴ്‌സ് യൂണിയന്‍. മെയ് ഒമ്പത് മുതല്‍ ഡല്‍ഹി വനിതാശിശു വകുപ്പിന്റെ ഓഫീസിന് മുന്നില്‍ പ്രതിഷേധം സഘടിപ്പിക്കുമെന്ന് യൂണിയന്‍ ജനറല്‍ സെക്രട്ടറി കമല അറിയിച്ചു. കെജ്രിവാൾ സർക്കാർ എടുത്തത് ജനവിരുദ്ധ നടപടിയാണെന്ന് കമല ആരോപിച്ചു. കൂടാതെ 2022ല്‍ ജനുവരി, ഫെബ്രുവരി, മാര്‍ച്ച് എന്നീ മാസങ്ങളില്‍ മുടങ്ങിക്കിടക്കുന്ന ശമ്പളം ഉടനെ ലഭിക്കണമെന്നും സമരക്കാർ ആവശ്യപ്പെടുന്നു. ഫെബ്രുവരിയില്‍ […]

Kerala News

ആത്മഹത്യ ചെയ്യില്ല; സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് മിഷേലിന്റെ കുടുംബം കല്ലറക്ക് മുന്നിൽ നിരാഹാരത്തിൽ

  • 8th March 2022
  • 0 Comments

കൊച്ചിയിൽ സിഎ വിദ്യാർത്ഥിനിയായിരുന്ന പിറവം സ്വദേശിനി മിഷേൽ ഷാജിയുടെ മരണത്തിൽ അഞ്ച് വർഷമായി തുടരുന്ന പോരാട്ടാത്തിന്റെ ബാക്കിയായി സിബിഐ അന്വേഷണം ആവർത്തിച്ചാവശ്യപ്പെട്ട് കുടുംബം. മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് വനിതാദിനത്തിൽ കല്ലറയ്ക്ക് മുന്നിൽ മാതാപിതാക്കൾ നിരാഹാരമിരുന്നു. കൊച്ചിയിലെ ഹോസ്റ്റലിൽ നിന്നും പുറത്തുപോയ മിഷേലിനെ 2017 മാർച്ച് 6 ന് കൊച്ചി കായലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മിഷേലിന്റെ മരണം ലോക്കൽ പൊലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും അന്വേഷണത്തിൽ ആത്മഹത്യയാണെന്നായിരുന്നു കണ്ടെത്തിയത്.എന്നാൽ ദേഹത്ത് കണ്ട പാടുകളും എഫ്ഐആറിലെ പൊരുത്തക്കേടുകളും എങ്ങനെ ഉണ്ടായെന്നാണ് പിതാവ് […]

Kerala News

മന്ത്രിയുടെ നിലപടിൽ സന്തോഷം;നടപടി എടുക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് ​ദീപ

  • 6th November 2021
  • 0 Comments

നീതി ഉറപ്പാക്കുമെന്ന മന്ത്രി ആർ ബിന്ദുവിന്‍റെ പ്രസ്താവനയോട് പ്രതികരിച്ച് സര്‍വകലാശാലയില്‍ സമരം നടത്തുന്ന ദളിത് ഗവേഷക ദീപ പി. മോഹനന്‍.മന്ത്രിയുടെ നിലപടിൽ സന്തോഷമുണ്ടെന്നും എന്നാൽ അധ്യാപകനെ പുറത്താക്കിയ ഉത്തരവ് ലഭിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നും സമരം തുടരുമെന്നും ദീപ മാധ്യമങ്ങളോട് പ്രതികരിച്ചു.സ്റ്റാറ്റ്യൂട്ടിന് വിരുദ്ധമായി നന്ദകുമാറും വിസി സാബു തോമസും പലതും ചെയ്തിട്ടുണ്ട്. ഇത് പുറത്ത് വരുമെന്ന് ഭയന്നാണ് നന്ദകുമാറിനെ മാറ്റാൻ സാബു തോമസ് തയ്യാറാകാത്തത്. ഇതിന്‍റെ തെളിവുകൾ തന്‍റെ പക്കൽ ഉണ്ടെന്നും മന്ത്രിക്ക് കൈമാറാൻ തയ്യാറെന്നും ഗവേഷക പറഞ്ഞു.വിദ്യാര്‍ഥിനിയ്ക്ക് […]

Kerala News

എംജി സർവ്വകലാശാലയിലെ വിദ്യാർത്ഥിനിയുടെ നിരാഹാര സമരം;പരാതി സർവ്വകലാശാല എത്രയും പെട്ടെന്നു തീർപ്പാക്കണമെന്ന് മന്ത്രി ആര്‍ ബിന്ദു

  • 6th November 2021
  • 0 Comments

എംജി സർവ്വകലാശാലയിൽ ദളിത് വിദ്യാർത്ഥിനിയായ ദീപ പി മോഹനൻ നടത്തിവരുന്ന നിരാഹാര സമരത്തിന് നീതി ഉറപ്പാക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു.ആരോപണവിധേയനായ അധ്യാപകന്റെ കാര്യത്തിൽ ദീപ ആവശ്യപ്പെട്ട നടപടിയെടുക്കാൻ സർവ്വകലാശാല തടസ്സമുന്നയിച്ച സാഹചര്യത്തിലാണ് സമരം നീണ്ടുപോയിരിക്കുന്നത്.ഹൈക്കോടതിയും പട്ടികവർഗ്ഗ കമ്മീഷനും ഇടപെട്ടിട്ടുള്ളതാണ് നേരത്തെത്തന്നെ ദീപയുടെ പരാതിയിൽ ഇവകൂടി പരിഗണിച്ച് വിദ്യാർത്ഥിനിയുടെ പരാതി സർവ്വകലാശാല എത്രയും പെട്ടെന്നു തീർപ്പാക്കണമെന്നാണ് സർക്കാരിന്റെ നിലപാടെന്ന് മന്ത്രി അറിയിച്ചു എംജി സർവ്വകലാശാലയിൽ ദളിത് വിദ്യാർത്ഥിനിയായ ദീപ പി മോഹനൻ നടത്തിവരുന്ന നിരാഹാരസമരവുമായി ബന്ധപ്പെട്ടുകൊണ്ട്, വിദ്യാർത്ഥിനിയുടെ പക്ഷത്തുനിന്ന് […]

കോഴിക്കോട് ദേവസ്വം ഓഫീസിന് മുന്നില്‍ ജീവനക്കാരുടെ നിരാഹാര സമരം

  • 3rd November 2020
  • 0 Comments

കോഴിക്കോട് ദേവസ്വം ഓഫീസിന് മുന്നില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ റിലേ നിരാഹാര സമരം. സംസ്ഥാനത്ത് ഏകീകൃത ദേവസ്വം നിയമം നടപ്പിലാക്കുക, മലബാര്‍ ദേവസ്വം കരട് ബില്‍ പ്രത്യേക നിയമസഭ കൂടി ഉടന്‍ നടപ്പില്‍ വരുത്തുക, പ്രതിമാസ വേതനം കുടിശ്ശികയാക്കാതെ യഥാസമയം ജീവനക്കാരുടെ അക്കൗണ്ടിലൂടെ ലഭ്യമാക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. സമരം സംയുക്ത സമരസമിതി കണ്‍വീനര്‍ വി.വി. ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്തു.

error: Protected Content !!