മുപ്രക്കുന്നിൽ ജീവന് ഭീഷണിയായി മണ്ണെടുക്കുന്നതിനെതിരെ മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കാട്: ജീവന് തന്നെ ഭീഷണി ഉയർത്തി കുന്ദമംഗലം മുപ്രക്കുന്ന് ഹരിജൻ കോളനിയിൽ മുപ്പതടി ഉയരത്തിൽ മണ്ണെടുത്ത് യാതൊരു സുരക്ഷയുമില്ലാതെ കൂറ്റൻ കെട്ടിടം നിർമ്മിക്കുന്നതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ജില്ലാ കളക്ടർ,കുന്ദമംഗലം പഞ്ചായത്ത് സെക്രട്ടറി എന്നിവർ പരാതിയെ കുറിച്ച് അന്വേഷിച്ച് 30 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം പി.മോഹനദാസ് ആവശ്യപ്പെട്ടു. മണ്ണെടുത്തതോടെ മുപ്പതടി ഉയരത്തിലാണ് മുൻ ഓട്ടോ തൊഴിലാളിയായ ബാബുവും കുടുംബവും താമസിക്കുന്നത്. ബാബു ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്ന വ്യക്തിയാണ്. കെട്ടിടം പണി നടക്കുന്നതിനാൽ ബാബുവിന്റെ […]
