അനധികൃത ഫ്‌ളാറ്റ് നിര്‍മാണം; നാട്ടുകാരുടെ പരാതിയില്‍ മനൂഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
വെസ്റ്റ് മണാശ്ശേരിയിലെ അനധികൃത ഫ്‌ളാറ്റ് നിര്‍മാണത്തിനെതിരെ നാട്ടുകാര്‍ നല്‍കിയ പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. പരാതിയുടെ അടിസ്ഥാനത്തില്‍ മുനിസിപ്പാലിറ്റി സെക്രട്ടറിയോടും കലക്ടറോടും മുപ്പത് ദിവസത്തിനുള്ളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കമ്മീഷന്‍ ആവശ്യപ്പെട്ടു. സകല നിയമങ്ങളും കാറ്റില്‍ പറത്തിയുള്ള് കെട്ടിട നിര്‍മാണത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധം കഴിഞ്ഞ ദിവസം കുന്ദമംഗലം ന്യൂസ് വാര്‍ത്തയാക്കിയിരുന്നു. നേരത്തെ ഫ്‌ളാറ്റ് നിര്‍മാണത്തില്‍ മുനിസിപ്പാലിറ്റിക്കും മറ്റും പരാതി നല്‍കിയിട്ടും നടപടി ഉണ്ടാവാത്തതിനെത്തുടര്‍ന്നാണ് നാട്ടുകാര്‍ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കിയത്. തൊട്ടടുത്ത വീടുകളിലെക്ക് പ്രയാ സം […]
