National News

വിശാഖപട്ടണം മത്സ്യബന്ധനതുറമുഖത്ത് തീപ്പിടിത്തം; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

  • 20th November 2023
  • 0 Comments

ആന്ധ്രയിലെ വിശാഖപട്ടണം മത്സ്യബന്ധനതുറമുഖത്ത് ഉണ്ടായ തീപിടുത്തത്തിൽ 40-ലേറെ മത്സ്യബന്ധന ബോട്ടുകൾ കത്തിനശിച്ചു. ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണ് തീപിടിത്തമുണ്ടായത്. നാല്‍പ്പതു കോടിയോളം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം. എങ്ങനെയാണ് തീപിടിത്തം ഉണ്ടായത് എന്ന കാര്യം വ്യക്തമല്ല.തീ പടരുന്നത് കണ്ട് ബോട്ടുകളിൽ കിടന്നുറങ്ങിയിരുന്ന മത്സ്യത്തൊഴിലാളികൾ ഓടി രക്ഷപ്പെട്ടതിനാൽ ആളപായമില്ല തുറമുഖത്തുണ്ടായിരുന്ന ഒരു ബോട്ടിൽ ആദ്യം തീപിടിക്കുകയായിരുന്നു. ഇതിൽനിന്ന് തൊട്ടടുത്തുള്ള ബോട്ടുകളിലേക്കും തീ പടരുകയായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥൻ ആനന്ദ് റെഡ്ഡി പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഉടൻ തന്നെ പോലീസും […]

error: Protected Content !!