ആന്‍ഡ്രോയിഡിനേക്കാള്‍ 60% വേഗം കൂടുതലുള്ള ഒഎസുമായി വാവെയ്
അമേരിക്കയുടെ വിലക്കു നേരിടുന്ന ചൈനീസ് സ്മാർട് ഫോൺ നിർമാണ കമ്പനിയായ വാവെയുടെ പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തിനു ഗൂഗിളിന്റെ ആൻഡ്രോയിഡിനേക്കാൾ 60 ശതമാനം അധികം വേഗമുണ്ടെന്ന് റിപ്പോർട്ട്. ആൻഡ്രോയിഡ് വിലക്ക് നേരിടുന്ന വാവെയ് പുതിയ ഒഎസിലുള്ള ഫോണുകൾ ഇറക്കുമെന്നാണ് അറിയുന്നത്. ഹോങ്മെങ് ഒഎസിനു ആൻഡ്രോയിഡിനേക്കാൾ വേഗമുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത് മറ്റു സ്മാർട് ഫോൺ നിർമാണ കമ്പനികളുടെ റിപ്പോർട്ടിലാണ്. ഒപ്പോ, വിവോ, ടെന്‍സെന്റ് കമ്പനികൾ വാവെയുടെ ഒഎസ് പരീക്ഷിച്ചുവെന്നാണ് അറിയുന്നത്. പുതിയ ഒഎസിലുള്ള ഹാൻഡ്സെറ്റുകൾ ചൈനയിലാണ് ആദ്യം അവതരിപ്പിക്കുക. ഒക്ടോബറിൽ പത്ത് […]