ഒന്നാം സ്ഥാനം വിക്രമിന്,മലയാളത്തില്‍ നിന്ന് ഹൃദയം ഐ.എം.ഡി.ബിയുടെ 2022ലെ ജനപ്രിയ ചിത്രങ്ങളുടെ പട്ടിക പുറത്ത്
ഐ.എം.ഡി.ബിയിലെ ജനപ്രിയ ചിത്രങ്ങളുടെ ലിസ്റ്റ് പുറത്ത്. ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള ആദ്യ ആറ് മാസങ്ങളില്‍ ഏറ്റവുമധികം ജനപ്രീതി നേടിയ പത്ത് ഇന്ത്യന്‍ സിനിമകളാണ് ലിസ്റ്റില്‍ ഉള്ളത്.മലയാളത്തില്‍ നിന്ന് ഹൃദയം മാത്രമാണ് ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുന്നത്.കമല്‍ഹാസന്‍ നായകനായ വിക്രമാണ് ലിസ്റ്റില്‍ ഒന്നാമതുള്ളത് 8.6 റേറ്റിങ് നേടിയാണ് ചിത്രം ഒന്നാമത് എത്തിയത്.വിക്രം ബോക്സോഫീസില്‍ നിന്നും റെക്കോര്‍ഡ് കളക്ഷനായിരുന്നു നേടിയത്. രണ്ടാം സ്ഥാനത്ത് യഷ് നായകനായി എത്തിയ പ്രശാന്ത് നീല്‍ ചിത്രം കെ.ജി.എഫിനാണ്. 8.5ആണ് കെ.ജി.എഫ് സ്വന്തമാക്കിയ റേറ്റിങ്.മൂന്നാം സ്ഥാനത്തുള്ളത് കാശ്മീര്‍ […]