Kerala

അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയെ തുടർന്ന് എച്ച്ആർഡിഎസ് ഓഫീസുകളിൽ റെയ്ഡ്

  • 30th September 2022
  • 0 Comments

പാലക്കാട്: അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയിൽ എച്ച്ആർഡിഎസിന്റെ ഓഫീസുകളിൽ വിജിലൻസ് റെയ്ഡ്. പാലക്കാട്, തൊടുപുഴ, കണ്ണൂർ ഓഫീസുകളിലാണ് റെയ്ഡ്. തിരുവനന്തപുരത്തു നിന്നുള്ള പ്രത്യേക വിജിലൻസ് സംഘമാണ് റെയ്ഡ് നടത്തുന്നത്. എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണൻ വ്യാജ കരാറുണ്ടാക്കി കോടികൾ തട്ടാൻ ശ്രമിച്ചെന്ന് നേരത്തെ ആരോപണമുയർന്നിരുന്നു. തുർക്കിയിലെ എവിജെ ഇൻസാറ്റ് മെഡിക്കൽ ടൂറിസം സനായി വി ടിക്കാറെറ്റ് ലിമിറ്റഡ് കമ്പനിയുമായി എച്ച്ആർഡിഎസ് ആക്രി വ്യാപാരത്തിന് ധാരണയായി എന്ന് കാണിച്ചുള്ള കരാർ തയ്യാറാക്കി തട്ടിപ്പ് നടത്താൻ ശ്രമിച്ചു എന്നാണ് ആരോപണം. […]

Kerala News

സര്‍ക്കാര്‍ നിരന്തരം വേട്ടയാടുന്നു; സ്വപ്ന സുരേഷിനെ എച്ച്ആര്‍ഡിഎസ് പുറത്താക്കി

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ എച്ച്ആര്‍ഡിഎസ് പുറത്താക്കി. സ്വപ്ന സുരേഷിന് ജോലി നല്‍കിയതിന്റെ പേരില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിരന്തരം വേട്ടയാടുന്നുവെന്ന് എച്ച് ആര്‍ ഡി എസ് വ്യക്തമാക്കുന്നു. ഓഫീസിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന സാഹചര്യത്തില്‍ ആണ് സ്വപ്നയെ പുറത്താക്കാന്‍ തീരുമാനിച്ചതെന്ന് എച്ച് ആര്‍ ഡി എസ് ചീഫ് കോര്‍ഡിനേറ്റര്‍ ജോയ് മാത്യു പറഞ്ഞു. പാലക്കാട് ആസ്ഥനമായി പ്രവര്‍ത്തിക്കുന്ന എച്ച്ആര്‍ഡിഎസില്‍ സിഎസ്ആര്‍ ഡയറക്ടറായി ഫെബ്രുവരിയിലാണ് സ്വപ്നയ്ക്ക് നിയമനം നല്‍കിയത്. സ്വപ്നയുടെ കൂടി താത്പര്യം മാനിച്ചതാണ് നടപടിയെന്നും അവര്‍ വ്യക്തമാക്കുന്നു. […]

Kerala News

ഇരയെന്ന നിലയില്‍ സ്വപ്ന സുരേഷിനെ സംരക്ഷിക്കേണ്ട ചുമതലയുണ്ടെന്ന് എച്ച്ആര്‍ഡിഎസ്

  • 13th June 2022
  • 0 Comments

സ്വര്‍ണള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ സംരക്ഷിക്കുമെന്ന് എച്ച് ആര്‍ ഡി എസ്. ഇരയെന്ന നിലയില്‍ സ്വപ്ന സുരേഷിനെ സംരക്ഷിക്കേണ്ട ചുമതലയുണ്ടെന്ന് എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. കാര്‍ അടക്കം വിട്ടു നല്‍കി സഹായിക്കുന്നത് സ്വപ്ന എച്ച് ആര്‍ ഡി എസ് ജീവനക്കാരി ആയതിനാലാണ്. സര്‍ക്കാരും പൊലീസും സ്വപ്നയെ കെണിയില്‍ പെടുത്തിയതാണെന്നും അദ്ദേഹം വ്യക്തമാക്കി. സംഘപരിവാര്‍ ബന്ധം ശരിവെച്ച അജി കൃഷ്ണന്‍ എച്ച്ആര്‍ഡിഎസിന്റെ പ്രവര്‍ത്തനം സുതാര്യമാണെന്നും അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായും വ്യക്തമാക്കി. ബിലീവേഴ്‌സ് ചര്‍ച്ചിന്റെ […]

error: Protected Content !!