ഹൃദയം റീ മേക്കിനൊരുങ്ങുന്നു; അവകാശം സ്വന്തമാക്കി കരൺ ജോഹർ
പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം മികച്ച വിജയം നേടിയിരുന്നു. അരുൺ നീലകണ്ഠന്‍ എന്ന യുവാവിന്റെ 17 വയസ് മുതൽ 30 വയസ് വരെയുള്ള ജീവിത കഥ പറയുന്ന ചിത്രം ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലേക്ക് റിമേക്ക് ചെയ്യാനൊരുങ്ങുകയാണ്. സിനിമയുടെ റീമേക്ക് അവകാശങ്ങൾ കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷൻസും ഫോക്സ് സ്റ്റാർ സ്റ്റുഡിയോസും ചേർന്ന് സ്വന്തമാക്കിയതായി അവരുടെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. ജേക്കബിന്റെ സ്വർഗ്ഗരാജ്യം പുറത്തിറങ്ങി ആറ് വർഷത്തിന് ശേഷം പുറത്തിറങ്ങുന്ന വിനീത് […]